16 October 2026
Prasanth Kumar
Photo Credit: APPLE
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡുവോ ഇന്ത്യയിൽ ഇന്ന് മുതൽ പ്രീ-ഓർഡർ ചെയ്യാൻ ലഭ്യമാണ്.
ആപ്പിൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആപ്പിൾ സ്റ്റോർ ആപ്പ് വഴിയോ ഐഫോൺ ഡ്യുവോ ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാം.
ഒക്ടോബർ 23 മുതൽ ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിലൂടെയും തിരഞ്ഞെടുത്ത റീട്ടെയിലർമാർ വഴിയും ഐഫോൺ ഡുവോയുടെ ഔദ്യോഗിക വിൽപ്പന ആരംഭിക്കും.
ഐഫോൺ ഡുവോ വേരിയന്റുകൾക്ക് 256GB- 2,99,900 രൂപ, 512GB- 3,24,900 രൂപ, 1TB- 3,74,900 രൂപ, 2TB- 4,49,900 രൂപ എന്നിങ്ങനെയാണ് വില.
സ്റ്റാർ വൈറ്റ്, നൈറ്റ് സ്കൈ എന്നീ കളർ ഓപ്ഷനുകളിൽ ഐഫോൺ ഡുവോ ലഭ്യമാണ്. കെയ്സുകൾ നേവി ബ്ലൂ, സാൻഡ് എന്നീ കളറുകളിൽ ഓർഡർ ചെയ്യാനാകും.
ഐഫോൺ 13- അല്ലെങ്കിൽ അതിനു ശേഷമുള്ള മോഡലുകളോ ട്രേഡ് ഇൻ ചെയ്യുന്നതിലൂടെ, 81,500 രൂപ വരെ ട്രേഡ്-ഇൻ ക്രെഡിറ്റ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നു.
12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 7,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ക്യാഷ്ബാക്ക്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ആപ്പിൾ ആർക്കേഡ് എന്നിവയുടെ 3 മാസ സബ്സ്ക്രിപ്ഷൻ.
ഐഫോൺ 18 പ്രോ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ 'എ20 പ്രോ' ചിപ്സെറ്റാണ് ഐഫോൺ ഡുവോയ്ക്ക് കരുത്തേകുന്നത്.
5.4 ഇഞ്ച് ഔട്ടർ, 7.6 ഇഞ്ച് ഇന്നർ ഡിസ്പ്ലേകൾ, 48MP ഡ്യുവൽ ഫ്യൂഷൻ റിയർ ക്യാമറ, 12MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ.