ഇറിറ്റബിൾ ബവൽ ഡിസീസ് ഇന്ത്യയിൽ മഹാമാരി പോലെ പടരുന്നു

01 June 2025

Abdul Basith

Pic Credit: Unsplash

ദഹനത്തിന് പ്രശ്നമുള്ളവരിൽ ഉണ്ടാവുന്ന ആരോഗ്യാവസ്ഥയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രം അഥവാ ഇറിറ്റബിൾ ബവൽ ഡിസീസ്.

ഐബിഡി

രാജ്യത്ത് ഇപ്പോൾ ഐബിഡി ഒരു വലിയ പ്രശ്നമായിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഐബിഡി പകരുകയാണെന്നാണ് പഠനം.

ഇന്ത്യ

ഐബിഡി ഒരിക്കലും പൂർണമായി മാറാത്ത അസുഖമാണ്. മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ മാത്രം കഴിയുന്ന ഈ രോഗം ഇന്ത്യയിൽ മഹാമാരി പോലെ പടരുകയാണ്.

മഹാമാരി

ഇറിറ്റബിൾ ബവൽ ഡിസീസ് വ്യാപകമായി പടരുന്നതിനാൽ ചികിത്സയ്ക്കും രോഗനിർണയത്തിനും ഡോക്ടർമാർ ബുദ്ധിമുട്ടുകയാണ് എന്നാണ് പഠനം.

ചികിത്സ

ഈയിടെ നടന്ന പഠനങ്ങൾ പ്രകാരം ജനങ്ങൾ ഭക്ഷണരീതി മാറ്റിയതാണ് ഐബിഡി ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കാനുള്ള കാരണം.

പഠനം

ഫാസ്റ്റ് ഫുഡുകളും പ്രോസസ്ഡ് മീറ്റുകളുമൊക്കെ ഇന്ത്യയിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നു. ഇത് ഐബിഡി പ്രചരിക്കുന്നതിനുള്ള കാരണമാണ്.

ഫാസ്റ്റ് ഫുഡ്

ദഹനക്കുഴലിലുണ്ടാവുന്ന വീക്കവും വേദനയും കൊണ്ടുണ്ടാവുന്ന ദീർഘകാല രോഗാവസ്ഥയാണ് ഇറിറ്റബിൾ ബവൽ ഡിസീസ് അഥവാ ഐബിഡി.

ഐഡിബി എന്നാൽ

വയറുവേദന, വയറിളക്കം, തളർച്ച, ഭാരക്കുറവ് തുടങ്ങിയവയാണ് രോഗത്തിൻ്റെ ലക്ഷണങ്ങൾ. രണ്ട് തരം ഐബിഡി അവസ്ഥകളാണ് ഉള്ളത്.

ലക്ഷണങ്ങൾ