01 June2025
NANDHA DAS
Image Courtesy: Freepik
ശരീരത്തിന്‍റെ പല പ്രവർത്തനങ്ങൾക്കും ഏറെ ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.
മതിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഉയർന്ന പ്രോട്ടീൻ ഉപഭോഗം മലബന്ധം, വയറുവേദന, ദഹനക്കേട് ഉൾപ്പടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
അമിതമായി പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളിൽ സമ്മർദ്ദം ചെലുത്തുകയും അതുവഴി വൃക്ക തകരാറിനെ ഇടയാക്കുകയും ചെയ്യുന്നു.
അമിതമായ പ്രോട്ടീൻ ഉപഭോഗം പോഷകങ്ങളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
അമിതമായി പ്രോട്ടീൻ കഴിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കൂടാനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
ഉയർന്ന പ്രോട്ടീനിന്‍റെ ഉപയോഗം ജലത്തിന്‍റെ ആവശ്യകത വർധിപ്പിക്കുകയും, ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിലേയ്ക്ക് നയിക്കുകയും ചെയ്യാം.
അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കാത്സ്യം വിസർജ്ജനം വർദ്ധിപ്പിക്കുകയും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.