26 June 2025

TV9 MALAYALAM

നെഞ്ചെരിച്ചില്‍ മൂലം പൊറുതിമുട്ടിയോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Image Courtesy: Getty

നിരവധി പേരാണ് ഇന്ന്‌ ആസിഡ് റിഫ്ലക്സ് മൂലം കഷ്ടപ്പെടുന്നത്. പലരും ഇത് നിസാരമായി അവഗണിക്കുന്നതാണ് പതിവ്.

ആസിഡ് റിഫ്ലക്സ്

ചികിത്സിച്ചില്ലെങ്കിൽ ആസിഡ് റിഫ്ലക്സ് ശരീരത്തിന് ദോഷം വരുത്തും. മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കാം.

ശ്രദ്ധിക്കണം

ആസിഡ് റിഫ്ലക്സ് നെഞ്ചെരിച്ചിൽ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനിന്നാല്‍ ഗ്യാസ്ട്രോ ഓസോഫേഷ്യൽ റിഫ്ലക്സ് രോഗമായി മാറാം

നെഞ്ചെരിച്ചിൽ

ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കരുത്. കൃത്യമായി ചികിത്സ തേടിയില്ലെങ്കില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അത് കാരണമാകാം

ഗുരുതരം

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ് ഒരു പരിഹാരം. ഭക്ഷണശീലങ്ങളിലൂടെയും ഇത് നിയന്ത്രിക്കാമെന്നതാണ് മറ്റൊരു കാര്യം

പരിഹാരം

വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവില്‍ കഴിക്കുക. കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതിലും നല്ലത് ഇടയ്ക്കിടെ കഴിക്കുന്നതാണ്‌

ഭക്ഷണം

സിട്രസ് പഴങ്ങൾ, തക്കാളി, എരിവുള്ള ഭക്ഷണങ്ങൾ, ചോക്ലേറ്റ്, പെപ്പർമിന്റ്, കഫീൻ, മദ്യം, വറുത്ത ഭക്ഷണങ്ങൾ, ഉയർന്ന കൊഴുപ്പ് ഭക്ഷണങ്ങൾ തുടങ്ങിയവ കുറയ്ക്കുന്നത്‌ നല്ലത്‌

ഒഴിവാക്കണം

കൃത്യമായ ഉറക്കം, വെള്ളം കുടി, വ്യായാമം തുടങ്ങിയവയും നല്ലതാണ്. സംശയങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക.

മാര്‍ഗങ്ങള്‍