28 August 2026

Sumeesh T Unneen

ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! 

Photo Credit: Getty Images

ഗർഭകാലത്ത് ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നത് തികച്ചും സുരക്ഷിതവും ഗുണകരവുമാണ്. എന്നാൽ കനത്ത ഭാരം ഉയർത്തുന്നതിന് ഒഴിവാക്കണം

ഗർഭകാലത്തെ സ്ട്രെങ്ത് ട്രെയിനിങ്

ഇത്തരം വ്യായാമങ്ങൾ പേശികളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു. പ്രസവത്തിനായി ശരീരത്തെ സജ്ജമാക്കാനും ഇത് ഏറെ സഹായകമാണ്

പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

ഗർഭകാലത്ത് സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന നടുവേദന, ഇടുപ്പുവേദന എന്നിവ കുറയ്ക്കാൻ സ്ട്രെങ്ത് ട്രെയിനിങ് സഹായിക്കും. ശരീരത്തിൻ്റെ ശരിയായ ഘടന നിലനിർത്താനും ഉത്തമമാണ്

നടുവേദനയ്ക്ക് പരിഹാരം

ഗർഭകാലത്തുണ്ടാകുന്ന പ്രമേഹ സാധ്യത കുറയ്ക്കാൻ ഇത്തരം വ്യായാമങ്ങൾ ഒരു പരിധി വരെ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും

പ്രമേഹ സാധ്യത കുറയ്ക്കുന്നു

ഗർഭകാലത്ത് ശാരീരികക്ഷമത നിലനിർത്തുന്നത് പ്രസവശേഷം വേഗത്തിൽ പഴയ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും ഇതിലൂടെ സാധിക്കും

വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാം

വ്യായാമം തുടങ്ങുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ അനുമതി വാങ്ങിയിരിക്കണം. വ്യായാമത്തിനിടെ വേദനയോ തലകറക്കമോ ശ്വാസമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയറിന് ആഘാതമേൽക്കുന്നതോ വീഴാൻ സാധ്യതയുള്ളതോ ആയ വ്യായാമങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. വ്യായാമത്തിന് മുൻപും ചെയ്യുമ്പോഴും ശേഷവും ധാരാളം വെള്ളം കുടിക്കുക

വീഴാൻ സാധ്യതയുള്ളവ ഒഴിവാക്കുക

ആദ്യ ട്രൈമെസ്റ്ററിന് ശേഷം ശേഷം മലർന്ന് കിടന്നുള്ള വ്യായാമങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. പരിശീലനം ലഭിച്ച ഒരു ട്രെയിനറുടെ സഹായത്തോടെ മാത്രമേ വ്യായാമങ്ങൾ ചെയ്യാവു

ആദ്യ മൂന്ന് മാസങ്ങൾ