06 August 2026
Prasanth Kumar
Photo Credit: Itel India website
ഫീച്ചർ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഐടെൽ പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയത് ഫോണാണ് ഐടെൽ എയ്സ് 3 ഹീര.
1.8-ഇഞ്ച് സ്‌ക്രീൻ ആണ് ഈ ഐടെൽ ഫോണിൽ ഉള്ളത്. വയർലെസ് എഫ്എം റേഡിയോ, ഓട്ടോ കോൾ റെക്കോർഡിംഗ് ഫീച്ചറുകളും ഇതിലുണ്ട്.
1000mAh ബാറ്ററി ശേഷി ഈ ഐടെൽ ഫീച്ചർ ഫോണിന് ഉണ്ട്. AI ബാറ്ററി ഒപ്റ്റിമൈസേഷൻ സോഫ്റ്റ്‌വെയറും സൂപ്പർ ബാറ്ററി മോഡും ഒപ്പമുണ്ട്.
ടൈപ്പ്-സി കണക്റ്റിവിറ്റിയാണ് ഈ ഫീച്ചർ ഫോണിന്റെ ഹൈലൈറ്റ്. ഫീച്ചർ ഫോണിന്റെ ചാർജിങ് പരിമിതികൾ പരിഹരിക്കുന്നതിനാണ് ഈ മാറ്റം.
200 കോൺടാക്റ്റുകൾ വരെ ഇതിൽ സ്റ്റോർ ചെയ്യാം. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 32GB വരെ വികസിപ്പിക്കാനാകും.
ബ്ലൂടൂത്ത് സപ്പോർട്ട്, കിംഗ് ടോക്കർ അസിസ്റ്റന്റ്, 1 വർഷ കൗണ്ടർ റീപ്ലേസ്മെന്റ് വാറന്റി.
നീല, പർപ്പിൾ, കറുപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഐടെൽ എയ്സ് 3 ഹീര ഫീച്ചർ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.
ഇന്ത്യയിൽ ഐടെൽ എയ്സ് 3 ഹീരയുടെ വില 949 രൂപയാണ്. റീട്ടെയിൽ സ്റ്റോറുകൾ വഴിയാണ് ഈ ഫീച്ചർ ഫോൺ വാങ്ങാനാകുക.