03 November 2026
Prasanth Kumar
Photo Credit: Getty Images
TRAI നിർദേശപ്രകാരം ഡാറ്റ ഇല്ലാതെ കുറഞ്ഞ വാലിഡിറ്റിയിൽ വോയ്സ് ആൻഡ് എസ്എംഎസ് ആനുകൂല്യങ്ങളുമായി നാല് പുതിയ പ്ലാനുകൾ ജിയോ അവതരിപ്പിച്ചു.
ജിയോയുടെ പുതിയ വോയ്സ് ഒൺലി പ്ലാനുകൾ 147 രൂപ, 177 രൂപ, 196 രൂപ, 197 രൂപ വിലകളിൽ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
കുറഞ്ഞ വാലിഡിറ്റിയിൽ ഡാറ്റ ഇല്ലാത്ത റീച്ചാർജ് പ്ലാനുകൾ വേണ്ട ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ വോയ്സ് ഒൺലി പ്ലാനുകൾ എത്തിയിരിക്കുന്നത്.
147 രൂപയുടെ പുതിയ ജിയോ പ്ലാൻ 22 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
28 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 300 എസ്എംഎസും 177 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകും.
196 രൂപയുടെ ജിയോ വോയ്സ് ആൻഡ് എസ്എംഎസ് പ്ലാൻ 30 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയോടെ എത്തുന്ന എന്നതാണ് 197 രൂപയുടെ ജിയോ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവ ഇതിലുണ്ട്.
ജിയോയുടെ വെബ്‌സൈറ്റിൽ "TRAI Mandated Packs" എന്ന വിഭാഗത്തിൽ ഈ പുതിയ നാല് റീച്ചാർജ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു.