02 November 2026
Prasanth Kumar
Photo Credit: Amazon
കാർബൺ റെബൽ സീരീസിന്റെ ഭാഗമായി കാർബൺ റെബൽ പ്രോ മോഡലിനൊപ്പം കാർബൺ റെബൽ 4ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
6.75 ഇഞ്ച് (17.15 സെ.മീ) HD+ ഡിസ്‌പ്ലേയുള്ള ഈ ഫോൺ, 90Hz റിഫ്രഷ് റേറ്റും 650 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും നൽകുന്നു.
ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G81പ്രോസസറാണ് കാർബൺ റെബൽ 4ജി സ്മാർട്ട്ഫോണിന്റെ പ്രവർത്തനത്തിന് കരുത്തേകുന്നത്.
50MP AI പ്രൈമറി ക്യാമറ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി സ്റ്റാന്റേർഡ് സെൻസറുമാണ് ഇതിലുള്ളത്.
ബാറ്ററി ലൈഫിന് മുൻഗണന നൽകിക്കൊണ്ട് 7,000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗും ഉണ്ട് (ചാർജർ ബോക്സിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്)
ആൻഡ്രോയിഡ് 16 ഒഎസ്, 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും 2 പ്രധാന ഒഎസ് അപ്ഡേറ്റുകളും ലഭിക്കും. 3.5mm ഓഡിയോ ജാക്ക്, USB Type-C.
കാർബൺ റെബൽ മോഡലിന് 14,999 രൂപയാണ് MRP. ഇതിന്റെ ലോഞ്ച് വില 11,999 രൂപയാണ്. 1,000 രൂപ ബാങ്ക് ഓഫറിന് ശേഷം 10,999 രൂപ വിലയിൽ കിട്ടും.
ബ്ലൂ, ഗോൾഡ്, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ 4ജി സ്മാർട്ട്ഫോൺ വാങ്ങാനാകും. ആമസോൺ വഴിയാണ് വിൽപ്പന.