17 March 2026

Aswathy Balachandran

ഇവർ എന്നും മുടി കഴുകരുത്, ചുരുളൻ മുടിക്കാരും ശ്രദ്ധിക്കുക 

Image Courtesy: Getty

എല്ലാവരും ഒരേപോലെ തല കഴുകേണ്ടതില്ല. മുടിയുടെ കട്ടി, സ്വഭാവംഎന്നിവ പരിഗണിച്ചു വേണം ഇത് നിശ്ചയിക്കാൻ.

മുടിയുടെ സ്വഭാവം

എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ ദിവസവും കഴുകാം. എന്നാൽ വരണ്ട മുടിയുള്ളവർ ദിവസവും കഴുകുന്നത് ഒഴിവാക്കണം

തലയോട്ടി

നേർത്ത മുടിയുള്ളവർ രണ്ട് ദിവസത്തിലൊരിക്കലും, കട്ടിയുള്ള ചുരുളൻ മുടിയുള്ളവർ രണ്ടാഴ്ചയിലൊരിക്കലും തല കഴുകിയാൽ മതിയാകും. 

ഇടവേളകൾ

ദിവസവും വ്യായാമം ചെയ്യുന്നവരോ, ഈർപ്പമുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്നവരോ ആണെങ്കിൽ വിയർപ്പും അഴുക്കും നീക്കാൻ കൂടുതൽ തവണ തല കഴുകേണ്ടി വരും.

ജീവിതശൈലി

ഷാംപൂ എപ്പോഴും സൾഫേറ്റ് രഹിതമായത് തിരഞ്ഞെടുക്കുക. ഷാംപൂ തലയോട്ടിയിലും മുടിയുടെ വേരുകളിലും മാത്രം തേക്കുക. 

ഷാംപൂ

ഷാംപൂവിന് ശേഷം കണ്ടീഷണർ ഉപയോഗിക്കുമ്പോൾ അത് തലയോട്ടിയിൽ തേക്കാതെ മുടിയുടെ അറ്റത്ത് മാത്രം തേക്കാൻ ശ്രദ്ധിക്കുക.

കണ്ടീഷണർ

പ്രായമാകുമ്പോൾ ശരീരത്തിൽ സെബം ഉത്പാദനം കുറയുന്നതിനാൽ മുടി പെട്ടെന്ന് എണ്ണമയമുള്ളതാകില്ല. അതുകൊണ്ട് ഇവർ ദിവസവും തല കഴുകേണ്ട.

പ്രായവും ഹോർമോണും

ഹെയർ ജെൽ, സ്പ്രേ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർ മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാരിഫൈയിങ് ഷാംപൂ ഉപയോഗിച്ച് സ്കാൽപ്പ് വൃത്തിയാക്കണം. 

സ്റ്റൈലിംഗ്