19 SEP 2026 

NEETHU VIJAYAN

ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ

Image Courtesy: Getty Images 

ചപ്പാത്തി തയാറാക്കി മണിക്കൂറുകൾ കഴിഞ്ഞാലും റബ്ബർ പോലെ കട്ടിയാകാതെ, വൈകിട്ട് വരെ നല്ല സോഫ്റ്റായി ഇരിക്കാൻ സഹായിക്കുന്ന ചില ട്രിക്കുകൾ നോക്കിയാലോ.

ചപ്പാത്തി

ചപ്പാത്തിയുടെ മാവ് കുഴയ്ക്കുമ്പോൾ പച്ചവെള്ളത്തിന് പകരം ചെറുചൂടുവെള്ളമോ അല്ലെങ്കിൽ അല്പം ചൂടുപാലോ ഒഴിച്ച് മാവ് കുഴച്ചാൽ ചപ്പാത്തി അതീവ മൃദുവാകും.

ചൂടുവെള്ളം

മാവ് കുഴയ്ക്കുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ്യ് ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

എണ്ണയോ നെയ്യോ

മാവ് കുഴച്ച ഉടൻ തന്നെ ചപ്പാത്തി ചുട്ടെടുക്കാൻ ശ്രമിക്കരുത്. നനഞ്ഞ തുണിയോ തട്ടമോ ഉപയോഗിച്ച് മൂടി ചുരുങ്ങിയത് 15-20 മിനിറ്റ് മാറ്റിവെക്കണം.

മാറ്റിവെക്കാം

ചപ്പാത്തി പരത്തുമ്പോൾ അമിതമായി വരണ്ട ഗോതമ്പുപൊടി തൂവരുത്. ഇത് ചപ്പാത്തി പെട്ടെന്ന് കൂടുതൽ കട്ടിയാകാൻ കാരണമാകും.

ഡ്രൈ ആക്കരുത്

നല്ല ചൂടുള്ള തവയിൽ വേണം ചപ്പാത്തി ഇടാൻ. കുറഞ്ഞ തീയിൽ വച്ച് കൂടുതൽ സമയം തിരിച്ചും മറിച്ചും ഇട്ടാൽ ചപ്പാത്തിയിലെ ഈർപ്പം വറ്റി കട്ടിയാകും.

പാകം ചെയ്യുന്നത്

ചുട്ടെടുത്ത ചപ്പാത്തി കാസറോളിലോ നനവില്ലാത്ത തുണിയിലോ പൊതിഞ്ഞു സൂക്ഷിക്കാം. ഇത് വൈകിട്ട് വരെ യാതൊരു കേടും കൂടാതെ സൂക്ഷിക്കാനാകും.

കാസറോളിൽ