18 September 2026

Sumeesh T Unneen

ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം

Photo Credit: Unsplash

അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി, തികച്ചും സ്വാഭാവികമായി ശരീരഭാരം വർദ്ധിപ്പിക്കാൻ മധുരക്കിഴങ്ങ് നിങ്ങളെ സഹായിക്കും. ശരീരത്തിന് മികച്ച ഊർജ്ജം നൽകുന്ന ഭക്ഷണമാണിത്

ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കാം

വെറുതെ കൊഴുപ്പ് കൂട്ടുകയല്ല, പകരം പേശികളുടെ കരുത്ത് വർധിപ്പിച്ച് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂട്ടാനാണ് മധുരക്കിഴങ്ങ് സഹായിക്കുന്നത്

മധുരക്കിഴങ്ങ് ഭാരം കൂട്ടുമോ?

മധുരക്കിഴങ്ങിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് തുടർച്ചയായി ഊർജ്ജം നൽകുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും

ഊർജ്ജം നൽകും കാർബോഹൈഡ്രേറ്റ്

100 ഗ്രാം മധുരക്കിഴങ്ങിൽ 86 കലോറിയും 20 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായി ഭാരം വർധിപ്പിക്കാൻ ആവശ്യമായ 'കലോറി സർപ്ലസ്' ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു

പോഷകങ്ങളുടെ കലവറ

വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റീഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇവ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

വിറ്റാമിനുകളും മിനറലുകളും

വ്യായാമങ്ങൾക്ക് ശേഷം ശരീരത്തിന് ആവശ്യമായ ഗ്ലൈക്കോജൻ തിരികെ നൽകാൻ ഇതിലെ കാർബോഹൈഡ്രേറ്റുകൾക്ക് കഴിയും. ഇത് പേശികളുടെ വളർച്ചയ്ക്കും ക്ഷീണം മാറ്റാനും സഹായിക്കും

പേശികളുടെ വളർച്ചയ്ക്ക്

പ്രോട്ടീൻ സമ്പന്നമായ മുട്ട, ചിക്കൻ, പനീർ, എന്നിവക്കൊപ്പം മധുരക്കിഴങ്ങ് കൂടി ഉൾപ്പെടുത്തി സമീകൃത ആഹാരമായി കഴിക്കുന്നത് ഫലം  ഇരട്ടിയാക്കും

എന്തിനൊപ്പം കഴിക്കണം?

ആരോഗ്യകരമായി ഭാരം വർദ്ധിപ്പിക്കാൻ ഒരു നേരം 150 മുതൽ 250 ഗ്രാം വരെ മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസം രണ്ടോ മൂന്നോ തവണ ഇങ്ങനെ കഴിക്കുന്നത് ഭാരം വേഗത്തിൽ കൂട്ടാൻ സഹായിക്കും

ദിവസവും എത്ര കഴിക്കണം?