18 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
കറി തയ്യാറാക്കുമ്പോൾ അറിയാതെ അതിൽ വെള്ളം കൂടിപ്പോകുന്നത് ആർക്കും സംഭവിക്കാവുന്ന അബദ്ധമാണ്. ഇത് കറിയുടെ രുചിയും കൊഴുപ്പും കുറയ്ക്കാൻ കാരണമാകും.
കറിയിൽ വെള്ളം കൂടിപ്പോയെന്നോർത്ത് വിഷമിക്കേണ്ട. അടുക്കളയിലെ ഈ ലളിതമായ ട്രിക്കുകൾ ഉപയോഗിച്ച് കറി എളുപ്പത്തിൽ കുറുകിയതും രുചികരവുമാക്കാം.
കറിയിലെ വെള്ളം കുറയ്ക്കാൻ കുറച്ച് തേങ്ങയോ അല്ലെങ്കിൽ കുതിർത്ത അണ്ടിപ്പരിപ്പോ നന്നായി അരച്ച് കറിയിലേക്ക് ചേർത്ത് 2 മിനിറ്റ് തിളപ്പിച്ചാൽ കറി നല്ല തിക്കാവും.
ഒരു ചെറിയ ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ച് കറിയിൽ ചേർത്ത് ഇളക്കുക. ഇത് ഗ്രേവിയിലെ അധികമുള്ള വെള്ളം വലിച്ചെടുക്കുകയും കറിക്ക് നല്ലൊരു കട്ടി നൽകുകയും ചെയ്യും.
തീയൽ അല്ലെങ്കിൽ മീൻ കറിയിലൊക്കെ വറുത്തരച്ച തേങ്ങയോ അല്ലെങ്കിൽ നല്ല കട്ടിയുള്ള ഒന്നാം പാലോ ചേർത്താൽ വെള്ളം കുറയുകയും രുചി കൂടുകയും ചെയ്യും.
കറി തുറന്നുവെച്ച് കുറഞ്ഞ തീയിൽ കുറച്ചു സമയം തിളപ്പിക്കുക. ആവി പോകുന്തോറും വെള്ളത്തിന്റെ അളവ് കുറഞ്ഞ് ഗ്രേവി കട്ടിയായി വരുന്നത് കാണാം.
കറിയിലുള്ള കഷ്ണങ്ങളിൽ കുറച്ചെടുത്ത് തവി കൊണ്ട് പാത്രത്തിന്റെ വശങ്ങളിൽ വെച്ച് നന്നായി ഉടച്ച് കറിയിൽ യോജിപ്പിക്കുക. സാമ്പാറിനൊക്കെ ഈ വിദ്യ നല്ലതാണ്.