12 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
തക്കാളി ഇല്ലാത്ത അടുക്കള കുറവാണ്. പെട്ടെന്ന് ചോറിന് കഴിക്കാനുള്ള പല കറികളിലെയും പ്രധാന ചേരുവ തക്കാളിയാണ്. പക്ഷേ തക്കാളി സൂക്ഷിക്കാൻ പലർക്കും അറിയില്ല.
തക്കാളി മുറിച്ചാൽ ചിലപ്പോൾ അത് മിച്ചം വരാറുണ്ട്. എന്നാൽ എന്ത് ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് ചിലർ അതെടുത്ത് കളയും. മറ്റുചിലർ കേടാക്കി കളയും.
പ്ലേറ്റിലോ ഒരു പാത്രത്തിലോ തക്കാളിയുടെ മുറിച്ച ഭാഗം അടിയിൽ വരുന്ന രീതിയിൽ വെയ്ക്കുക. ഇത് തക്കാളിയിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കും.
പാത്രത്തിന്റെ അടിയിൽ ഒരു ടിഷ്യൂ പേപ്പർ വിരിച്ച് മുറിച്ച തക്കാളി വെയ്ക്കുക. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുത്ത് പൂപ്പൽ വരുന്നത് തടഞ്ഞ് ഇവ സൂക്ഷിക്കും.
മുറിച്ച തക്കാളി തുറന്നുവെച്ചാൽ ഫ്രിഡ്ജിലെ മറ്റു ഭക്ഷണങ്ങളുടെ മണം പിടിക്കും. അതിനാൽ അടപ്പുള്ള ഗ്ലാസ്/ പ്ലാസ്റ്റിക് പാത്രത്തിൽ മാത്രം സൂക്ഷിക്കുക.
തക്കാളി ഒരു സിപ് ലോക് കവറിലോ ഗ്ലാസ് പാത്രത്തിലോ ആക്കി ഫ്രിഡ്ജിൽ ഫ്രീസ് ചെയ്തും സൂക്ഷിക്കാവുന്നതാണ്. വളരെ കാലം കേടുകൂടാതെ സൂക്ഷിക്കാനാകും.
ചെറുതായി അരിഞ്ഞ തക്കാളി കഷ്ണങ്ങളാണെങ്കിൽ ഏതാനും തുള്ളി നാരങ്ങാനീര് തളിച്ചു വെക്കുന്നത് ബാക്ടീരിയ വളർച്ച തടഞ്ഞ് ഒരു ദിവസത്തേക്ക് അവയെ സൂക്ഷിക്കും.