21 SEP 2026 

NEETHU VIJAYAN

ചായ അരിപ്പയിലെ ചായക്കറ  എങ്ങനെ  നീക്കം ചെയ്യാം

Image Courtesy: Getty Images 

വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചായ അരിപ്പകളിൽ ചായക്കറയും പാടുകളും പറ്റിപ്പിടിക്കുന്നത് സാധാരണയാണ്. ചെറിയ ദ്വാരങ്ങളിൽ കറയടിഞ്ഞു കൂടി ചായ അരിക്കാൻ തന്നെ പ്രയാസമാണ്.

ചായ അരിപ്പ 

സോപ്പുപയോഗിച്ച് ഉരച്ചാലും മാഞ്ഞുപോകാത്ത കടുത്ത കറകൾ മിനിറ്റുകൾക്കുള്ളിൽ വെളുപ്പിച്ചെടുക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം.

മായിക്കാം

 ചായ അരിപ്പ ഉപയോഗം കഴിഞ്ഞ ഉടൻ തന്നെ കഴുകി വൃത്തിയാക്കുക എന്നതാണ് കറ പറ്റാതെ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഇത് മറക്കാതെ ചെയ്യുക.

വൃത്തിയാക്കുക

ചായ അരിച്ചെടുത്ത ശേഷം ചെറുചൂടുള്ള അല്ലെങ്കിൽ തണുത്ത വെള്ളത്തിനടിയിൽ അരിപ്പ നന്നായി കഴുകുന്നതും നല്ലതാണ്. ബ്രഷോ സ്ക്രബ്ബറോ ഉപയോഗിച്ച് ഉരക്കാം.

വെള്ളത്തിനടിയിൽ

ബേക്കിംഗ് സോഡയും ചെറുചൂടുള്ള വെള്ളവും ചേർത്ത് കുറച്ച് മണിക്കൂറുകളോളം സ്ട്രൈനർ മുക്കിവയ്ക്കണം. ശേഷം, ബ്രഷ് ചെയ്ത് അരിപ്പ നന്നായി വൃത്തിയാക്കുക.

ബേക്കിംഗ് സോഡ

മുറിച്ച നാരങ്ങയിൽ കുറച്ച് കല്ലുപ്പോ തരി ഉപ്പോ വിതറുക. ഇത് ഉപയോഗിച്ച് അരിപ്പയുടെ ഇരുവശവും നന്നായി തിരുമ്മുക. 5 മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുക്കാം.

നാരങ്ങ

സ്റ്റീൽ അരിപ്പ ഗ്യാസ് സ്റ്റൗവിന്റെ തീയിലേക്ക് നേരിട്ട് കുറച്ചു നിമിഷങ്ങൾ കാണിക്കുക. ചായക്കറയും അവശിഷ്ടങ്ങളും തീ തട്ടി കത്തിച്ചാമ്പലാകും. അരിപ്പ ചൂടാറിയ ഉടൻ കഴുകിയെടുക്കാം.

തീ ഉപയോ​ഗിക്കാം