20 September 2026

Nithya V

തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം 

Image Credit: Getty Images

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പും കറുത്ത പാടുകളും പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ തക്കാളി ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം.

ടാൻ

2 ടേബിൾ സ്പൂൺ തക്കാളി പൾപ്പിലേക്ക് 1 ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15–20 മിനിറ്റിനു ശേഷം  കഴുകി കളയാം.

തക്കാളി

തക്കാളി അരച്ചതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഇത് മുഖത്ത് പുരട്ടി 10–15 മിനിറ്റ് വെച്ചതിന് ശേഷം കഴുകാം.

തേൻ

തക്കാളി നീരിലേക്ക് കാൽ ടീസ്പൂൺ കസ്തൂരി മഞ്ഞൾപ്പൊടിയും കുറച്ച് ചന്ദനപ്പൊടിയും ചേർത്ത് പേസ്റ്റാക്കുക.

മഞ്ഞൾപ്പൊടി

മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ മാറാൻ ഇത് സഹായിക്കും.

മുഖക്കുരു

രണ്ട് ടേബിൾ സ്പൂൺ തക്കാളി നീരിലേക്ക് കുറച്ച് തുള്ളി നാരങ്ങാനീര് ചേർക്കുക. ഇത് മുഖത്ത് പുരട്ടി 10–15 മിനിറ്റിനു ശേഷം കഴുകാം.

നാരങ്ങാനീര്

തക്കാളി നീരിൽ ഒരു ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് തേച്ച് പിടിപ്പിച്ച് മൃദുവായി മസാജ് ചെയ്ത് കഴുകിക്കളയാം.

മസാജ്

ഉപയോഗിക്കുന്നതിന് മുമ്പ് കൈയിലോ കഴുത്തിലോ ചെറിയ അളവിൽ പുരട്ടി അലർജിയില്ലെന്ന് ഉറപ്പാക്കാൻ പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

പാച്ച് ടെസ്റ്റ്