16 February 2026

Aswathy Balachandran

ഫ്രിഡ്ജിൽ സ്ഥലമുണ്ടാക്കാനുമുണ്ട് ഒരു സൂത്രവിദ്യ

Image Courtesy: Unsplash

എത്ര വലിയ ഫ്രിഡ്ജ് ഉണ്ടെങ്കിലും സാധനങ്ങൾ വയ്ക്കാൻ സ്ഥലമില്ലെന്നു പരാതി പറയാത്തവർ ഉണ്ടാകില്ല, എന്നാൽ ഇതിനൊരു സൂത്രവിദ്യ ഉണ്ട്

സൂത്രവിദ്യ 

ഒരേപോലെയുള്ള സാധനങ്ങൾ ഒരുമിച്ച് വയ്ക്കുന്നത് സാധനങ്ങൾ പെട്ടെന്ന് കണ്ടെത്താനും തിരച്ചിൽ ഒഴിവാക്കാനും സഹായിക്കും.

ഗ്രൂപ്പ് ചെയ്യുക

പാചകം ചെയ്യാതെ നേരിട്ട് കഴിക്കാവുന്ന ഭക്ഷണങ്ങൾ, ബാക്കിവന്ന കറികൾ, പാനീയങ്ങൾ എന്നിവ മുകളിലെ ഷെൽഫിൽ സൂക്ഷിക്കുക.

മുകളിലെ ഷെൽഫ്

പാൽ, തൈര്, ചീസ് തുടങ്ങിയവ ഫ്രിഡ്ജിന്റെ മധ്യഭാഗത്തെ ഷെൽഫിൽ വയ്ക്കുക. ഇവിടെ താപനില സ്ഥിരമായി നിലനിൽക്കുന്നതിനാൽ ഇവ പെട്ടെന്ന് കേടാകില്ല.

പാലുൽപ്പന്നങ്ങൾ

അസംസ്‌കൃത മാംസം, കോഴി, മത്സ്യം എന്നിവ ഫ്രീസറിലോ അല്ലെങ്കിൽ താഴത്തെ ഷെൽഫിലോ കൃത്യമായി അടച്ചുറപ്പുള്ള പാത്രങ്ങളിൽ സൂക്ഷിക്കുക.

ഫ്രീസറിൽ

ഇലക്കറികൾ ഉയർന്ന ഈർപ്പമുള്ള ഡ്രോയറിലും, ആപ്പിൾ പോലുള്ള പഴങ്ങൾ കുറഞ്ഞ ഈർപ്പമുള്ള ഡ്രോയറിലും സൂക്ഷിക്കുന്നത് അവ കൂടുതൽ കാലം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

ഡ്രോയറുകൾ

ഫ്രിഡ്ജിന്റെ വാതിൽ ഭാഗത്താണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. അതിനാൽ പെട്ടെന്ന് കേടാകാത്ത സോസുകൾ, ജ്യൂസുകൾ എന്നിവ ഇവിടെ വയ്ക്കാം. 

ഡോർ സ്റ്റോറേജ്

 കുത്തിനിറച്ച് വെക്കാതിരിക്കുക. തണുത്ത വായു എല്ലാ ഭാഗത്തേക്കും എത്താൻ ആവശ്യമായ സ്ഥലം വിടുന്നത് ഭക്ഷണത്തിന്റെ ഗുണമേന്മ നിലനിർത്താൻ അത്യാവശ്യമാണ്.

വായുസഞ്ചാരം