07 JAN 2026

TV9 MALAYALAM

മിക്സി ജാറിലെ അഴുക്ക് നിസാരമല്ല! അനായാസം നീക്കാം.

 Image Courtesy: Getty Images

പാചകം ചെയ്യാറുണ്ടോ, എങ്കിൽ മിക്സി മസ്റ്റാണ്. മിക്സിയില്ലാതെ പാചകം ചെയ്യാൻ ഇന്ന് പല വീട്ടമ്മമാർക്കും അറിയില്ല. ജോലി എളുപ്പമാക്കുന്ന ഒഴിവാക്കാനാകാത്ത ഉപകരണമാണിത്.

മിക്സി

എന്നാൽ മിക്സിയുടെ ജാറുകളിലെ അഴുക്ക് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. സാധാരണ പാത്രങ്ങൾ കഴുകുന്ന പോലെയല്ല ഇവ കഴുകേണ്ടത്.

ജാറുകൾ

ബ്ലേഡുകൾക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞുകൂടി ദുർഗന്ധവും മാറാത്ത പാടുകളും ജാറിൽ അവശേഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അഴുക്ക്

മിക്സിയുടെ ജാറുകൾ വൃത്തിയാക്കാൻ വിനാഗിരി നല്ലതാണ്. അൽപം വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് യോജിപ്പിക്കുക.

വിനാഗിരി

ശേഷം ഇത് ജാറിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. പറ്റിപ്പിടിച്ച കറകളും ദുർഗന്ധവും എല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ മാറ്റിയെടുക്കാം. മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.

വൃത്തിയാകും

നാരങ്ങയുടെ തോട്. അഴുക്കും ദുർഗന്ധവും അകറ്റാൻ വളരെ നല്ലതാണ്. മിക്സിയുടെ ജാർ വെള്ളമൊഴിച്ച് കഴുകിയതിനുശേഷം നാരങ്ങയുടെ തോട് ഉപയോഗിച്ച് ഉരയ്ക്കുക.

 നാരങ്ങയുടെ തോട്

മിനിറ്റുകൾ കഴിഞ്ഞ് അതേ നിലയിൽ വച്ചശേഷം വീണ്ടും നന്നായി വെള്ളമൊഴിച്ച് കഴുകി വ‍ൃത്തിയാക്കാവുന്നതാണ്. ജാറിലെ പല അഴുക്കും മായും. 

കഴുകി