18 JAN 2026

NEETHU VIJAYAN

ക്യാരറ്റ് വാടി പോയോ?  നാരങ്ങ നീര്  മതി ഫ്രഷാക്കാം

 Image Courtesy: Getty Images

ആരോ​ഗ്യ ​ഗുണത്തിലും രുചിയിലും കേമനാണ് ക്യാരറ്റ്. ഫ്രിഡ്ജിൽ വയ്ക്കുകയോ അല്ലെങ്കിൽ പുറത്ത് വയ്ക്കുകയോ ചെയ്താൽ വാടിപോകാറുണ്ട്.

ക്യാരറ്റ്

എന്നാൽ ഇനി മുതൽ ക്യാരറ്റ് വാടി പോകാതെയും ഫ്രഷായിട്ടും ഇരിക്കും. ക്യാരറ്റ് ഫ്രഷ് ആക്കി മാറ്റാനുള്ള ഒരു പൊടിക്കൈ ദേ അറിഞ്ഞിരിക്കാം.

പൊടിക്കൈ

വാടിയിട്ടുള്ള ക്യാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കുക. ശേഷം കുറച്ച് തണുത്ത വെള്ളം ഒരു പാത്രത്തിലെടുത്ത് അതിലേക്ക് വാടിയ ക്യാരറ്റ് ഇട്ടുക.

തണുത്ത വെള്ളം

ഫുൾ മുങ്ങി കിടക്കുന്ന പോലെ വേണം വെള്ളമെടുക്കാൻ. അതിനുശേഷം ഇതിന് മുകളിലായിട്ട് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. ‍‍

നാരങ്ങ നീര്

ഇത് നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്യുക. പിന്നീട് ഇത് അരമണിക്കൂർ അടച്ചു വയ്ക്കുക. അത്രയും നേരം മതി വാടിയ ക്യാരറ്റ് ഫ്രഷ് ആയിട്ട് മാറും.

ഫ്രഷാകും

വാടിയ ക്യാരറ്റ് ഇതുപോലെ ചെയ്താൽ പച്ചക്കറികൾ ഒരിക്കലും കളയാതെ തന്നെ നമുക്ക് വീണ്ടും കറികളിൽ ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്.

കറികളിൽ

വെറുതെ ഐസ് വെള്ളത്തിൽ മുക്കി വെക്കുന്നതും ക്യാരറ്റ് വേഗത്തിൽ ഫ്രഷ് ആക്കി മാറ്റാനും സഹായിക്കും. 

ക്യാരറ്റ്