17 JAN 2026

NEETHU VIJAYAN

നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം!  ദാ ഇങ്ങനെ

 Image Courtesy: Getty Images

നാരങ്ങയുടെ ​ഗുണങ്ങൾ എടുത്തുപറയേണ്ടതില്ല. ചൂട് കാലത്ത് നാരങ്ങ വെള്ളം കുടിക്കുന്നതിൻ്റെ സുഖം ഒന്ന് വേറെതന്നെയാണ്. പല വിറ്റാമിനുകളും ഇതിലുണ്ട്.

നാരങ്ങ

വിലക്കുറവിൽ നാരങ്ങ കിട്ടിയാൽ കുറച്ചധികം വാങ്ങിപോകും. എന്നാൽ വീട്ടിൽ സൂക്ഷിക്കുന്നതാണ് പ്രശ്നം. ഒരു മാസത്തോളം നാരങ്ങ കേടുകൂടാതെ ഇരിക്കും. ഇങ്ങനെ ചെയ്യൂ.

കേടുകൂടാതെ

ഒരു പാത്രത്തിൽ ഫ്രഷായ ചെറുനാരങ്ങ ഇടുക. ശേഷം അതിലേക്ക് വെള്ളമൊഴിക്കുക. പിന്നീട് നന്നായി അടച്ച് ഫ്രിഡ്ജിൽ വക്കൂ. ഒരു മാസത്തോളം കേടുകൂടാതെയിരിക്കും.  

ഫ്രിഡ്ജിൽ

വായു കടക്കാത്ത ഒരു കണ്ടെയ്‍നറിൽ ചെറുനാരങ്ങ അടച്ചു ഫ്രിഡ്ജിൽ വച്ചാൽ മൂന്നു മുതൽ നാല് ആഴ്ച വരെ ഇവ കേടുകൂടാതെ ഇരിക്കും.

3-4 ആഴ്ച്ച

ഒരു എയർ ടൈറ്റ് പാത്രത്തിൽ ടിഷ്യൂ പേപ്പർ നിരത്തിയ ശേഷം നാരങ്ങ അതിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈർപ്പം ഉണ്ടായാൽ പേപ്പർ ഇടയ്ക്ക് മാറ്റുക.

ടിഷ്യൂ പേപ്പർ

കടയിൽ നിന്ന് നാരങ്ങ വാങ്ങുമ്പോൾ നന്നായി ശ്രദ്ധിക്കുക. എപ്പോഴും നാരങ്ങ എടുത്ത് കൈയിൽ പിടിച്ച് നോക്കി വേണം വാങ്ങാൻ.   

ശ്രദ്ധിക്കുക

തൊലിയ്ക്ക് കട്ടി കുറവുള്ള നാരങ്ങയാണെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്. ഇതിൽ കൂടുതൽ നാരങ്ങ നീര് അടങ്ങിയിട്ടുണ്ടാവും. 

കട്ടി കുറവുള്ള