30 June 2025

TV9 MALAYALAM

പാലുണ്ടോ വീട്ടിൽ! ബ്രേക്ക്ഫാസ്റ്റ് ഇതാ റെഡി.

Image Courtesy: GettyImages

പോഷകസമൃദ്ധവും, രുചികരവും, എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതുമായ പാൽ ഉപയോ​ഗിച്ചുള്ള പ്രഭാതഭക്ഷണ ഏതെല്ലാമെന്ന് നോക്കാം.

പാൽ

ഓട്സ്, പാൽ, തേൻ, പഴങ്ങൾ, നട്സ്. ക്രീമിയായി കിട്ടാൻ  ഓട്സ് പാലിൽ തിളപ്പിക്കുക. ശേഷം തേനും നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങളും നട്സും ചേർത്ത് കഴിക്കാം.

ഓട്സ് മീൽ

പാൽ, വാഴപ്പഴം, ബെറികൾ, തൈര്, ചിയ വിത്തുകൾ. ഇവയെല്ലാം ചേർത്തൊരു സ്മൂത്തി തയ്യാറാക്കി കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

മിൽക്ക് സ്മൂത്തി

ചിയ വിത്തുകൾ, പാൽ, വാനില എസൻസ്, തേൻ. ചിയ വിത്തുകൾ രാത്രി മുഴുവൻ പാലിൽ കുതിർത്ത് വയ്ക്കുക, രാവിലെ പഴങ്ങളും മറ്റും ചേർത്ത് കഴിക്കാം.

പുഡ്ഡിംഗ്

ബ്രെഡ്, ചൂട് പാൽ, പഞ്ചസാര. ടോസ്റ്റ് ചെയ്ത ബ്രെഡിന് മുകളിൽ ചൂട് പാൽ ഒഴിച്ച് പഞ്ചസാരയും മുകളിൽ വിതറി നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

മിൽക്ക് ടോസ്റ്റ്

മുട്ട, പാൽ, വെണ്ണ, ഉപ്പ്, കുരുമുളക്.  ക്രീമി സ്ക്രാംബിൾഡ് എഗ്ഗ്സ് ലഭിക്കാൻ പാൽ മുട്ടയിൽ അടിച്ചെടുത്ത് വറുത്തെടുക്കാം.

ക്രീമി സ്ക്രാംബിൾഡ് എഗ്ഗ്സ്

റവ (സുജി), പാൽ, പഞ്ചസാര, ഏലം. റവ പാലിൽ ചേർത്ത് പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്ത് വേവിക്കുക. ശേഷം കഴിക്കാവുന്നതാണ്.

റവ കഞ്ഞി