28 June 2025
TV9 MALAYALAM
Image Courtesy: GettyImages
കൂടുതൽ വെള്ളം കുടിക്കുന്നത് അധിക സോഡിയം പുറന്തള്ളാൻ സഹായിക്കുന്നു. ഇത് മുഖത്തെ വീക്കത്തിന് പിന്നിലെ ഏറ്റവും വലിയ കാരണമാണ്.
ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക, ചർമ്മം ഫ്രഷ് ആയി നിലനിർത്താൻ ഒരു ദിവസം 8-10 ഗ്ലാസ് വരെ വെള്ളം നിർബന്ധമായും കുടിക്കാൻ ശ്രമിക്കുക.
ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക, ചർമ്മം ഫ്രഷ് ആയി നിലനിർത്താൻ ഒരു ദിവസം 8-10 ഗ്ലാസ് വരെ വെള്ളം നിർബന്ധമായും കുടിക്കാൻ ശ്രമിക്കുക.
വിരലുകളോ മറ്റെന്തെങ്കിലും ടൂളോ ഉപയോഗിച്ച് കവിളുകൾ താഴേന്ന് മുകളിലേക്ക്, വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
ഇത് മുഖത്തെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും വീക്കത്തിന് കാരണമാകുന്ന ദ്രാവകം പുറന്തള്ളാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
ഉപ്പിട്ട ലഘുഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നതിനാൽ അവ പൂർണമായും ഒഴിവാക്കുക.
കൂടാതെ, മദ്യം പുകയില ഉല്പന്നങ്ങൾ എന്നിവ ഒഴിവാക്കുന്നത് മുഖത്തെ വീക്കം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ജീവിത രീതികളാണ്.
നിങ്ങളുടെ തല അൽപ്പം ഉയർത്തിവച്ചുകൊണ്ട് ഉറങ്ങുന്നത് രാത്രി മുഴുവൻ മുഖത്ത് ദ്രാവകം അടിഞ്ഞുകൂടുന്നത് തടയുന്നു.