29 June 2025
TV9 MALAYALAM
Image Courtesy: Getty
സമ്മര്‍ദ്ദം ഇന്ന് മനുഷ്യനെ കുഴപ്പത്തിലാക്കുന്ന പ്രധാന പ്രശ്‌നമാണ്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, ജീവിതസാഹചര്യങ്ങളൊക്കെ സമ്മര്‍ദ്ദത്തിന് കാരണമാകാം
വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാരോഗ്യത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അത് എങ്ങനെയെന്ന് നോക്കാം
കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ ആവശ്യത്തിലധികം നേരം ഉയർന്ന നിലയിൽ തുടരുകയും ഹൃദയത്തെ അമിതവേഗത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു
ഇത് ഹൃദയമിടിപ്പ് വര്‍ധിക്കുന്നതിനും, രക്തസമ്മര്‍ദ്ദം ഉയരുന്നതിനും കാരണമാകുന്നു. രക്തക്കുഴലുകൾക്കുള്ളിൽ പ്രശ്‌നങ്ങളുമുണ്ടായേക്കാം
ഇത്തരം പ്രശ്‌നങ്ങള്‍ അവഗണിച്ചാല്‍ അത് ശാരീരികമായി ദോഷകരമാകും. അതുകൊണ്ട് കൃത്യമായി ചികിത്സ തേടേണ്ടത് പ്രധാനമാണ്
സമ്മർദ്ദത്തിന്റെ പ്രശ്‌നങ്ങള്‍ പുറത്തുവരാൻ വർഷങ്ങളെടുക്കില്ല. 30-40 പ്രായവിഭാഗങ്ങളിലുള്ള ആരോഗ്യവാന്മാരാണെന്ന് പുറമേ നിന്ന് തോന്നിക്കുന്നവരിലും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം
നിശബ്ദ ഹൃദയാഘാതം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ട് ജാഗ്രത വേണം
നേരിയ അസ്വസ്ഥത, ദഹനക്കേട് അല്ലെങ്കിൽ അസാധാരണമായ ക്ഷീണം പോലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ പലരും അവഗണിക്കുന്നതാണ് പതിവ്