16 February 2026

Aswathy Balachandran

അച്ചാറല്ല, പക്ഷെ അതുപോലൊരു കൊറിയൻ രുചി

Image Courtesy: Unsplash

അച്ചാർ പ്രധാനമായും വിനാഗിരിയിലോ ഉപ്പുവെള്ളത്തിലോ മുക്കിവെച്ച് കേടുകൂടാതെ സൂക്ഷിക്കുമ്പോൾ, കിംചി സ്വാഭാവികമായ പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നത്.

തയ്യാറാക്കുന്ന രീതി

കിംചിയിൽ ഗുണകരമായ പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ അച്ചാറിലെ അസിഡിറ്റി ബാക്ടീരിയവളർച്ച തടയുകയാണ് ചെയ്യുന്നത്.

ബാക്ടീരിയ

കൊറിയൻ വിഭവമായ കിംചിയിൽ ചൈനീസ് കാബേജും ഫിഷ് സോസുമാണ് പ്രധാനം. എന്നാൽ അച്ചാറിൽ മാങ്ങ, നാരങ്ങ തുടങ്ങിയ പലതരം പച്ചക്കറികളും ധാരാളം എണ്ണയും ഉപയോഗിക്കുന്നു.

ചേരുവകൾ

അച്ചാർ പ്രധാനമായും എരിവും പുളിയും നിറഞ്ഞതാണ്. കിംചിക്ക് ഫെർമന്റേഷൻ മൂലം ലഭിക്കുന്ന സവിശേഷമായ ഒരു പുളിപ്പും വെളുത്തുള്ളിയുടെ രൂക്ഷഗന്ധവുമാണുള്ളത്.

രുചി വ്യത്യാസം

കിംചി വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും വളരെ ഉത്തമമാണ്. അച്ചാറിൽ ഉപ്പും എണ്ണയും കൂടുതലായതിനാൽ മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ആരോഗ്യ ഗുണങ്ങൾ

എണ്ണയും വിനാഗിരിയും ചേർക്കുന്നതുകൊണ്ട് അച്ചാറുകൾ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും. എന്നാൽ കിംചി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ട്.

കാലയളവ്

കിംചിയിൽ വിറ്റാമിൻ എ, ബി, സി എന്നിവയും ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. അച്ചാർ തയ്യാറാക്കുമ്പോൾ പലപ്പോഴും ചൂടാക്കുന്നതുകൊണ്ടും മറ്റും പച്ചക്കറികളിലെ പോഷകങ്ങൾ കുറയാൻ സാധ്യതയുണ്ട്.

വിറ്റാമിനുകൾ

അച്ചാർ നമ്മൾ പ്രധാന ഭക്ഷണത്തിനൊപ്പം സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്നു. എന്നാൽ കൊറിയയിൽ കിംചി ഒരു പ്രധാന കറിയായി തന്നെ പലപ്പോഴും ഉൾപ്പെടുത്താറുണ്ട്.

ഭക്ഷണക്രമം