16 September 2026

Nithya V

നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്? 

Image Credit: Getty Images

ഈ ചൂട് കാലത്ത് ദാഹം മാറ്റാൻ ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് നാരങ്ങാവെള്ളം.  എന്നാൽ  ഉപ്പ് ചേർക്കുന്നതാണോ അതോ പഞ്ചസാര ചേർക്കുന്നതാണോ നല്ലത്?

നാരങ്ങ വെള്ളം

ഉപ്പിട്ട നാരങ്ങാവെള്ളം ശരീരത്തിലെ ജലാംശം നിലനിർത്താൻ വളരെ ഫലപ്രദമാണ്. ഇലക്ട്രോലൈറ്റായ സോഡിയം വീണ്ടെടുക്കാൻ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കുന്നു.

സോഡിയം

നാരങ്ങയ്ക്ക് സിട്രിക് ആസിഡ് ഉണ്ടെങ്കിലും, ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് ആൽക്കലൈൻ സ്വഭാവം കാണിക്കുന്നു.

ആസിഡ്

ഉപ്പ് ചേരുമ്പോൾ അത് ശരീരത്തിലെ പി.എച്ച് നില സന്തുലിതമാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു.

അസിഡിറ്റി

പഞ്ചസാരയിലെ ഗ്ലൂക്കോസ് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു. ക്ഷീണം അനുഭവപ്പെടുമ്പോൾ പഞ്ചസാരയിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് ഗുണകരമാണ്.

ക്ഷീണം

അതുപോലെ, പഞ്ചസാര ചേർന്ന നാരങ്ങാവെള്ളം ദാഹം വേഗത്തിൽ മാറ്റുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു.

ഉന്മേഷം

രണ്ട് രീതിയും വിവിധ തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. അതിനാൽ, ഏതാണ് നല്ലത് എന്നത് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യത്തെ ആശ്രയിച്ചിരിക്കും.

ഗുണങ്ങൾ

വിയർപ്പിലൂടെ ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെട്ടാൽ ഉപ്പിട്ടും പെട്ടെന്ന് ഊർജ്ജം ആവശ്യമെങ്കിൽ പഞ്ചസാരയിട്ട നാരങ്ങാവെള്ളവും തിരഞ്ഞെടുക്കാം.

തിരഞ്ഞെടുക്കാം