15 September 2026
Prasanth Kumar
Photo Credit: Samsung
സാംസങ് ഗാലക്സി A08 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. 6000mAh ബാറ്ററിയാണ് ഇതിന്റെ മുഖ്യ ആകർഷണം. ഇതൊരു 4ജി സ്മാർട്ട്ഫോണാണ്.
6.7 ഇഞ്ച് (720 x 1600 പിക്സൽ) HD+ ഇൻഫിനിറ്റി-U LCD സ്‌ക്രീൻ ആണ് സാംസങ് ഗാലക്സി A08-ൽ ഉള്ളത്.
ഒക്ടാ കോർ മീഡിയടെക് ഹീലിയോ G99 6nm പ്രോസസർ ആണ് ഈ സാംസങ് ഫോണിലുള്ളത്. ഇത് ആം Mali-G57 MC2 GPU സഹിതം എത്തുന്നു.
4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിന് IP64 റേറ്റിങ്ങും ഉണ്ട്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എ08 4ജി സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
നേവി ബ്ലൂ, സിൽവർ, ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് സാംസങ് ഗാലക്സി A08 അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ് ഗാലക്സി A08 ന്റെ 4GB + 128GB മോഡലിന് 10,699 ഉക്രേനിയൻ ഹ്രീവ്നിയ (ഏകദേശം 23,000 രൂപ) ആണ് വില.