16 September 2026
SHIJI MK
Image Credit: Getty Images
വിവാഹ സീസണ്‍ വന്നെത്തിയെങ്കിലും സ്വര്‍ണവിപണിക്ക് ഇതത്ര നല്ലകാലമല്ല. വിലക്കയറ്റം കാരണം ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത് വലിയ ഇടിവാണ്.
2025 നെ അപേക്ഷിച്ച് സ്വര്‍ണവിലയില്‍ സംഭവിച്ചിരിക്കുന്നത് ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണ്. ഇത് സ്വര്‍ണം ഇനി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആളുകളെ എത്തിച്ചു.
വിലക്കയറ്റം കാരണം ഉപഭോക്താക്കള്‍ വാങ്ങിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. രണ്ട് പവനിന് മുകളിലേക്ക് വാങ്ങുന്നവരുടെ എണ്ണം കുറവാണ്.
മാലകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയെല്ലാം ആളുകള്‍ വാങ്ങിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന തൂക്കം ആവശ്യമായി വരുന്നവയോടാണ് ഉപഭോക്താക്കള്‍ വിമുഖത കാണിക്കുന്നത്.
ഉയര്‍ന്ന വില നല്‍കി എന്തിനാണ് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്നതെന്നാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ ചോദ്യം. ചെറിയ തൂക്കത്തിനാണ് ഡിമാന്‍ഡ്.
തങ്ങളുടെ ബജറ്റിന് അനുസരിച്ച് ചെറിയ തൂക്കത്തില്‍ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങിക്കാനും അവര്‍ പ്രാധാന്യം നല്‍കുന്നു. ഇതിനായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
22 കാരറ്റ് സ്വര്‍ണത്തിന് പുറമെ 18,14,9 കാരറ്റ് സ്വര്‍ണാഭരണങ്ങളും ലഭ്യമാണ്. വില കുറവായതിനാല്‍ തന്നെ ആളുകള്‍ക്ക് കൂടുതല്‍ താത്പര്യവും ഇവയോടാണ്.