11 JULY 2025

Jenish Thomas

Image Courtesy: Getty Images/PTI

വീട് പണിയുമ്പോൾ വാസ്തു പ്രകാരം ഇവ ഈ ദിശയിലായിരിക്കണം

വീട്ടിലെ ഏതെങ്കിലും വാസ്തു പ്രകാരം സൂക്ഷിച്ചിട്ടില്ലെങ്കിൽ ദോഷം ഉണ്ടാകും. വീട്ടിൽ വഴക്ക്, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണാമാകും.

വാസ്തു ശാസ്ത്രം

വീട്ടിൽ ഏത് സാധനം എവിടെ വയ്ക്കണമെന്ന് ആളുകൾക്ക് പലപ്പോഴും ആശയക്കുഴപ്പമുണ്ടാകും. വാസ്തു പ്രകാരം ഏത് സാധനം ഏത് ദിശയിലാണ് വയ്ക്കേണ്ടതെന്ന് നമുക്ക് പരിശോധിക്കാം.

വാസ്തു ശാസ്ത്രവും ദിശയും

വാസ്തു പ്രകാരം വീടിന്റെ പ്രധാന വാതിൽ കിഴക്കോ വടക്കോ ദിശയിലായിരിക്കണം. ഇത് കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുകയും അംഗങ്ങളുടെ പുരോഗതിക്കും സഹായിക്കും

പ്രധാന വാതിൽ

വാസ്തു പ്രകാരം വീടിന്റെ അടുക്കള തെക്ക്-കിഴക്ക് ദിശയിലായിരിക്കണം. ഈ ദിശയിൽ അടുക്കള പണിയുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അന്നപൂർണ്ണ ദേവിയും സന്തോഷവതിയായി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

അടുക്കള

വാസ്തു പ്രകാരം പൂജാമുറി വടക്കുകിഴക്ക് ദിശയിലായിരിക്കണം. ഈ ദിശയിൽ ഒരു പൂജാമുറി ഉണ്ടായിരിക്കുന്നത് സന്തോഷവും സമാധാനവും നിലനിർത്തുകയും ദേവന്മാരുടെയും ദേവതകളുടെയും അനുഗ്രഹം നേടുകയും ചെയ്യും.

പൂജാമുറി

വാസ്തു പ്രകാരം കിടപ്പുമുറി തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം. ഈ ദിശയിൽ കിടപ്പുമുറി ഉണ്ടാകുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

കിടപ്പുമുറി

വാസ്തു പ്രകാരം, വീടിന്റെ തെക്ക്-പടിഞ്ഞാറ്, പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ദിശയിലായിരിക്കണം പടികൾ കയറേണ്ടത്. പടികൾ കയറുമ്പോൾ മുഖം പടിഞ്ഞാറോ തെക്കോ ദിശയിലേക്കും ഇറങ്ങുമ്പോൾ മുഖം വടക്കോ കിഴക്കോ ദിശയിലേക്കും ആയിരിക്കണം.

പടികൾ

വാസ്തു പ്രകാരം, വീടിന്റെ വടക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക്-കിഴക്ക് ദിശയിലാണ് കുളിമുറി നിർമ്മിക്കേണ്ടത്. എന്നാൽ  തെക്ക്, തെക്ക് കിഴക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ദിശകളിൽ കുളിമുറി പാടില്ല

ശുചിമുറി

ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചില പൊതുവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിട്ടുള്ളവയാണ്. ഇക്കാര്യങ്ങൾ വാസ്തവമാണെന്ന് ടിവി9 മലയാളം സാധൂകരിക്കുന്നില്ല

നിരാകരണം