03 DEC 2025
Sarika KP
Image Courtesy: Instagram
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന ചിത്രമാണ് 'കളങ്കാവൽ'
ഡിസംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. വിനായകൻ നായകനായ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്രീ റിലീസ് ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. ചടങ്ങിൽ മമ്മൂട്ടി ധരിച്ച ഷർട്ടാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമായത്.
നീല ജീൻസും ബ്ലൂ- വൈറ്റ് കോമ്പിനേഷനിലുള്ള ഒരു ചെക്ക് ഷർട്ടും ധരിച്ചാണ് മമ്മൂട്ടി വേദിയിൽ എത്തിയത്. പിന്നാലെയാണ് ഇത് ചർച്ചയായത്.
ട്രൂ റിലീജിയൺ എന്ന ബ്രാൻഡിന്റെ ട്രിപ്പിൾ നീഡിൽ പ്ലെയ്ഡ് ഷർട്ടാണ് മമ്മൂട്ടി ധരിച്ചത്. ഇതിന് ഇന്നത്തെ ഓൺലൈൻ വില 6,199 രൂപയാണ്.
അതേസമയം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ചിത്രത്തിൽ മമ്മൂട്ടിക്കും വിനായകനുമൊപ്പം 22 നായികമാരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലിയും സംഗീതം മുജീബ് മജീദും എഡിറ്റിംഗ് പ്രവീൺ പ്രഭാകറും നിർവ്വഹിച്ചിരിക്കുന്നു.