14 June 2026

Nithya V

വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?

Photo Credit: Getty Images

കുറഞ്ഞ ചെലവിൽ ചെറിയ സ്ഥലത്തും മികച്ച വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് കൂൺ കൃഷി.

കൂൺ കൃഷി

കൃഷി ചെയ്യാൻ വലിയ കൃഷിഭൂമിയോ പറമ്പോ വേണമെന്നില്ല, വൃത്തിയുള്ള ഒരു ചെറിയ മുറി മാത്രം ഇതിനായി മാറ്റിവെച്ചാൽ മതിയാകും.

ചെറിയ മുറി

കൂൺ വളർത്തുന്നതിന് വേണ്ടിയുള്ള ബെഡ്ഡുകൾ തയ്യാറാക്കുന്നതാണ് ഇതിലെ പ്രധാന ഘട്ടം. സാധാരണയായി വൈക്കോൽ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.

ബെഡ്ഡ്

ഈർപ്പമുള്ള വൈക്കോലും കൂൺ വിത്തും പ്ലാസ്റ്റിക് കവറുകളിൽ പാളികളായി നിറച്ച് കെട്ടിവെക്കുക. വായുസഞ്ചാരത്തിനായി ചെറിയ സുഷിരങ്ങൾ ഇടണം.

വൈക്കോൽ

ബെഡ്ഡുകൾ വെളിച്ചം കുറഞ്ഞ, ഈർപ്പമുള്ള മുറിയിൽ സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ വിത്തുകൾ വളർന്ന് വെളുത്ത പൂപ്പൽ പോലെ പടരും.

പൂപ്പൽ

ശേഷം, ഈ ഘട്ടത്തിൽ കവർ ചെറുതായി കീറി കൊടുക്കുകയും ആവശ്യത്തിന് വെള്ളം സ്പ്രേ ചെയ്യുകയും വേണം.

വെള്ളം

ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂൺ മൊട്ടുകൾ പ്രത്യക്ഷപ്പെടുകയും 3-4 ദിവസത്തിനകം വിളവെടുപ്പിന് പാകമാവുകയും ചെയ്യും.

വിളവെടുപ്പ്

കൊളസ്ട്രോൾ ഒട്ടുമില്ലാത്ത, ഉയർന്ന പ്രോട്ടീനും വിറ്റാമിൻ ഡി-യും അടങ്ങിയ ഒരു മികച്ച ആരോഗ്യഭക്ഷണമാണ് കൂൺ.

ഗുണം