6 June 2026

Nithya V

മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?

Photo Credit: Getty Images

വീടിന്റെ ഭംഗിയും മോടിയും കൂട്ടാൻ ഇൻഡോർ ചെടികൾ വയ്ക്കുന്നത് സർവസാധാരണമാണ്. ഇൻഡോർ ചെടികളിൽ ഏറ്റവും ഡിമാൻഡുള്ളവയാണ് മണിപ്ലാന്റ്.

ഇൻഡോർ പ്ലാന്റ്

മണിപ്ലാന്റ് അടുക്കളയിലും മുറികളിലും ഹാളിലുമെല്ലാം വയ്ക്കാറുണ്ട്. ഇത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? അതോ ദോഷമോ? പരിശോധിക്കാം...

ഗുണമുണ്ടോ?

മണിപ്ലാന്റ് ചെടി അടുക്കളയിൽ വയ്ക്കുന്നത് വളരെ നല്ലതാണ്.വാസ്തു ശാസ്ത്രപരമായും ആരോഗ്യപരമായും ഇതിന് നിരവധി ഗുണങ്ങളുണ്ട്.

വാസ്തുപ്രകാരം

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുക, എണ്ണമയം, ഗ്യാസ് അടുപ്പിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് തുടങ്ങിയ പടരാറുണ്ട്.

അടുക്കളയിൽ

എന്നാൽ മണിപ്ലാന്റിന് വിഷാംശങ്ങളെ വലിച്ചെടുത്ത് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നു. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം.

ശുദ്ധീകരണം

വീടിന്റെ തെക്ക്-കിഴക്ക് ദിശയാണ് അടുക്കളയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്. ഇവിടെ മണിപ്ലാന്റ് വയ്ക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ഐശ്വര്യം

അടുക്കളയിലെ ചൂടിനിടയിൽ പച്ചപ്പുള്ള ഒരു ചെടി കാണുന്നത് പാചകം ചെയ്യുന്ന ആളുടെ മാനസിക സമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.

മാനസിക സമ്മർദ്ദം

മണിപ്ലാന്റിന് അധികം സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാൽ ഇത് അടുക്കളയ്ക്കുള്ളിൽ വയ്ക്കാൻ ഏറ്റവും അനുയോജ്യമാണ്.

സൂര്യപ്രകാശം