27  September 2025

SHIJI MK

Image Courtesy: PTI

ഈ വര്‍ഷം പൂജ വെക്കേണ്ടത്  എപ്പോള്‍?

നവരാത്രി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ് രാജ്യം ഒന്നാകെ. നമ്മുടെ കേരളത്തില്‍ ഗംഭീരമായി തന്നെയാണ് എല്ലാ വര്‍ഷവും നവരാത്രി ആഘോഷിക്കാറുള്ളത്.

നവരാത്രി

ഇത്തവണ നവരാത്രി ആഘോഷം സെപ്റ്റംബര്‍ 22, തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 1 ബുധന്‍ വരെയാണ്. ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം പ്രത്യേക പൂജകള്‍ നടക്കുന്നു.

ആഘോഷങ്ങള്‍

ഒന്നാം ദിവസം ശൈലപുത്രി, രണ്ടാം ദിവസം ബ്രഹ്‌മചാരിണി, മൂന്നാം ദിവസം ചന്ദ്രഘണ്ട, നാലിന് കൂഷ്മാണ്ഡ, അഞ്ചിന് സ്‌കന്ദമാത, ആറിന് കാത്യായനി, ഏഴിന് കാളരാത്രി, എട്ടിന് മഹാഗൗരി, ഒന്‍പതില്‍ സിദ്ധിധാത്രി എന്നീ ഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്.

ആരാധനകള്‍

നവരാത്രി ആഘോഷങ്ങളില്‍ ഏറ്റവും പ്രധാന പൂജ വെക്കുന്നതിനാണ്. ഈ വര്‍ഷം എപ്പോഴാണ് പൂജ വെക്കേണ്ടതെന്ന് അറിയാമോ? പൂജ വെച്ചാല്‍ മാത്രം പോരാ, ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുമുണ്ട്.

പൂജ

ഈ വര്‍ഷം വിദ്യാ ഉപാകസര്‍ പൂജ വെക്കേണ്ടത് സെപ്റ്റംബര്‍ 29ന് വൈകീട്ടാണ്. അന്നേ ദിവസമാണ് സപ്തമി. സെപ്റ്റംബര്‍ 30നാണ് ദുര്‍ഗാഷ്മി.

എന്ന്

സെപ്റ്റംബര്‍ 29ന് വൈകീട്ട് 5 മണി മുതല്‍ പൂജ വെക്കാനായി പുസ്തകങ്ങള്‍ നല്‍കാം. 6.45നാണ് പൂജ വെപ്പ്. സമയത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും പ്രത്യേക ശ്രദ്ധ വേണം.

സമയം

പുസ്തകങ്ങള്‍ മാത്രമല്ല നവരാത്രി കാലത്ത് പൂജിക്കപ്പെടുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അന്നേ ദിവസം പൂജിക്കുന്നു. അതിനും പ്രത്യേക സമയമുണ്ട്.

വാഹന പൂജ

ഒക്ടോബര്‍ 1ന് വൈകീട്ട് 6.45നാണ് വാഹന പൂജ ആരംഭിക്കുന്നത്. ഒരു ദിവസം പൂജ വെച്ച വാഹനങ്ങള്‍ ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച രാവിലെ പൂജയെടുക്കും.

എപ്പോള്‍