24 September 2025
SHIJI MK
Image Courtesy: Unsplash/Social Media
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്ത് ഫലം വരാനായി കാത്തിരിക്കുകയാണോ നിങ്ങള്‍? മലയാളികള്‍ക്ക് പുറമെ അന്യസംസ്ഥാനക്കാരും 25 കോടിയ്ക്കായുള്ള കാത്തിരിപ്പില്‍ തന്നെ.
സെപ്റ്റംബര്‍ 27നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. അതായത്, ഇനി അധിക ദിവസങ്ങള്‍ ഭാഗ്യവാനേ അറിയാനായി ബാക്കിയില്ലെന്ന് അര്‍ത്ഥം.
500 രൂപയാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില. ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്ക് ഈ വിലയിലുണ്ട്. 500 രൂപയെറിഞ്ഞാല്‍ 25 കോടി വാരാം.
25 കോടി രൂപ ഒന്നാം സമ്മാനമുണ്ടെങ്കിലും ഈ തുക മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുകയില്ല. വിവിധ ടാക്‌സുകളും കമ്മീഷനും ജിഎസ്ടിയുമെല്ലാം പോയതിന് ശേഷമുള്ള തുകയേ ലഭിക്കുകയുള്ളൂ.
നിങ്ങള്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പായാല്‍ ലോട്ടറി ടിക്കറ്റ് ഉടന്‍ തന്നെ ജില്ലാ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമര്‍പ്പിക്കാന്‍ മറന്നുപോകരുത്.
ലോട്ടറി ടിക്കറ്റ് എടുത്ത ഉടന്‍ തന്നെ നിങ്ങളുടെ പേരും മേല്‍വിലാസവും അതിന് പുറകുവശത്തായി എഴുതുക. കൂടാതെ ലോട്ടറിത്തുക കൈപ്പറ്റുന്നതിനുള്ള നിയമങ്ങള്‍ നന്നായി മനസിലാക്കുകയും വേണം.
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നേടാന്‍ സാധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് 2025ല്‍ ധനയോഗമാണ് പറഞ്ഞിരിക്കുന്നത്. നിങ്ങളുണ്ടോ അക്കൂട്ടത്തിലെന്ന് നോക്കൂ.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, പുണര്‍തം, പൂയം, പൂരം, ഉത്രം, ചതയം എന്നീ നക്ഷത്രങ്ങള്‍ക്കാണ് ഇത്തവണ ഓണം ബമ്പര്‍ യോഗം കാണുന്നത്.