നിപ, ഈ ലക്ഷണങ്ങൾ‌ അവഗണിക്കല്ലേ...

14 July 2025

Nithya V

Pic Credit: Getty Images

കേരളത്തിൽ നിപ ഭീതി പടരുകയാണ്. മരണ സംഖ്യയും കൂടുന്നു. ഈ ​സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നിപ

നിപ ആര്‍എന്‍എ വൈറസ് ആണ്. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.

പകരുന്നത്

നിപ ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ രോ​ഗം മറ്റുള്ളവരിലേക്കും പകരുന്നു. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

സമ്പർക്കം

അതിനാൽ ലക്ഷണങ്ങൾ അവ​ഗണിക്കരുത്. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ...

ലക്ഷണങ്ങൾ

പനിയോട് കൂടിയുള്ള ശരീരവേദനയാണ് നിപ വൈറസ് ബാധിതരിൽ പൊതുവെ കണ്ട് വരുന്ന ലക്ഷണം. ക്ഷിണവും ഉണ്ടാകും.

പനി

ചുമ, തൊണ്ട വേദന എന്നിവ പ്രാരംഭ രോഗ ലക്ഷണങ്ങളാണ്. തുടർന്ന് ചർദ്ദി, ശ്വാസതടസ്സം, അപസ്മാരം, ബോധക്ഷയം എന്നിവ ഉണ്ടാകുന്നു.

ചർദ്ദി

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 4 - 21 ദിവസം വരെ വേണ്ടിവരും.

സമയം

രോ​ഗങ്ങളെ അകറ്റാൻ മാസ്ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുക. പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ ഉപയോഗിക്കരുത്.

മോതിരം ധരിക്കാൻ