ഒമേഗ 3 ഡെഫീഷ്യൻസി ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ

26 May 2025

Abdul Basith

Pic Credit: Unsplash

നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത് ആവശ്യത്തിനുണ്ടോ എന്ന് കണ്ടുപിടിയ്ക്കാൻ ചില മാർഗങ്ങളുണ്ട്.

ഒമേഗ 3

വരണ്ട ചർമ്മം ഒരു പ്രധാന ലക്ഷണമാണ്. ചർമ്മം ഈർപ്പമുള്ളതും മിനുസമുള്ളതുമാക്കിനിർത്താൻ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.

വരണ്ട ചർമ്മം

ഒമേഗ 3 ഫാറ്റി ആസിഡുകളിലെ ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. പോഷകം കുറയുമ്പോൾ വേദന വർധിക്കും.

സന്ധിവേദന

ക്ഷീണത്തിൻ്റെ കാരണങ്ങളിലൊന്ന് ഒമേഗ 3 ഫാറ്റി ആസിഡിൻ്റെ അഭാവമാണ്. പൊഷകത്തിൻ്റെ അഭാവം സെല്ലുകളിലെ എനർജി പ്രൊഡക്ഷൻ കുറയ്ക്കും.

ക്ഷീണം

ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കും. പോഷകം കുറയുന്നത് ഉത്കണ്ഠ, മൂഡ് സ്വിങ്സ് തുടങ്ങിയ കാര്യങ്ങളുണ്ടാക്കും.

മൂഡ് ചേഞ്ചുകൾ

തലച്ചോറിൻ്റെ ആരോഗ്യം മോശമായാൽ ഓർമ്മശക്തി, ചിന്താശേഷി, ശ്രദ്ധക്കുറവ്, ബ്രെയിൻ ഫോഗ് ഇങ്ങനെ പല പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.

തലച്ചോറ്

കണ്ണുകളുടെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ഈ പോഷകം കുറഞ്ഞാൽ കണ്ണുകൾ വരണ്ടതാവും. ഇത് ചൊറിച്ചിലുണ്ടാക്കും.

വരണ്ട കണ്ണുകൾ

ഒമേഗ 3 ഫാറ്റി ആസിഡ് കുറയുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന കണ്ടെത്തലുകളുണ്ട്. ഇതും വളരെ ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്.

ഹൃദയാരോഗ്യം