25 August 2026
Jayadevan A M
Image Courtesy: Getty Images
വിഭവങ്ങള്‍ എത്ര നന്നായാലും അത് വിളമ്പുന്ന ക്രമം തെറ്റിയാല്‍ സദ്യ കുളമായി എന്നാണ് ചിലരുടെ പരിഭവം. ഓണസദ്യ വിളമ്പേണ്ടത് എങ്ങനെയെന്ന് നോക്കാം
ഓരോ നാട്ടിലും വിഭവങ്ങളുടെ എണ്ണത്തിലും, സദ്യാക്രമത്തിലും തനതായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്നാലും പൊതുവായ രീതി നോക്കാം
ഇലയുടെ തുമ്പിൽ ഇടതുഭാഗത്ത് മുകളിൽ ഉപ്പ്, ഉപ്പേരി (കായ വറുത്തത്, ശർക്കരവരട്ടി), പപ്പടം, പഴം എന്നിവയാണ് വെക്കേണ്ടത്
ഇലയുടെ മുകൾ ഭാഗത്ത് ഇടത്തുനിന്ന് വലത്തോട്ട് തൊടുകറികളായ ഇഞ്ചിക്കറി (ഇഞ്ചിപ്പുളി/പുളിയിഞ്ചി), അച്ചാറുകൾ, കിച്ചടി, പച്ചടി, ഓലൻ, അവിയൽ, തോരൻ തുടങ്ങിയവ
ചോറ് പ്രധാനമായും ഇലയുടെ താഴത്തെ പകുതിയിലാണ് വിളമ്പുന്നത്. സദ്യയുടെ തുടക്കം പരിപ്പുകറിയും നെയ്യും ചേർത്താണ്
അടുത്തതായി ചോറിലേക്ക് സാമ്പാർ ഒഴിച്ച് കഴിക്കുന്നു. അതിനുശേഷമുള്ള ഘട്ടത്തില്‍ കാളൻ ഒഴിച്ച് കഴിക്കുന്നു.
സദ്യയിലെ ഏറ്റവും മധുരമുള്ള ഭാഗമാണിത്. പായസത്തോടൊപ്പം പഴവും പപ്പടവും കൂട്ടി കഴിക്കുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.
പായസത്തിനു ശേഷം അല്പം പച്ചമോര് കുടിക്കുന്നു. ഇത് വയറിന് തണുപ്പു നൽകാനും ഉന്മേഷം നല്‍കാനും സഹായിക്കുന്നു