25 August 2026
AMAL KV
Photo Credit: Social Media
ഈ ഓണം റിലീസായി എത്തിയ മലയാളം സിനിമ ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റിൽ' നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്ത് 5 ദിവസത്തിൽ ഇന്ത്യയിൽ നിന്ന് 41.65 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് നേടിയത്.
വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നോക്കിയാൽ അദ്യ 5 ദിവസങ്ങളിൽ നിന്നായി 93.90 കോടി രൂപയാണ് നേടിയത്.
പൃഥ്വിരാജ് നായക വേഷത്തിലെത്തിയ ഖലീഫയെക്കാൾ കളക്ഷനിൽ ഏറെ മുന്നിലാണ് നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്.
ഖലീഫ ആദ്യ 5 ദിവസത്തിൽ ഇന്ത്യയിൽ നിന്നും 14.95 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. വേൾഡ് വൈഡ് കലക്ഷൻ 31.95 കോടിയും.
വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.
ബിഗ് ബജറ്റ് സിനിമ എന്ന രീതിയിൽ ഒരുക്കിയ സിനിമയിൽ മോഹൻലാലും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.