24 August 2026
Jenish Thomas
Image Courtesy: Kaziah Liz Mejo Instagram
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളിയായ നിയമ വിദ്യാർഥിനി. ആലപ്പുഴ മാവേലിക്കര സ്വദേശിനി കസിയ ലിസ് മെജോയാണ് കിരീടം സ്വന്തമാക്കിയത്.
ജയ്പൂരിൽ വെച്ച് നടന്ന മത്സരത്തിൽ രാജ്യത്തിൻ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 52 സുന്ദരിമാരെ പിന്തള്ളിയാണ് കസിയ ലിസ് മെജോ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയത്.
കിരീട നേട്ടത്തോടെ നവംബറിൽ കരീബിയൻ രാജ്യമായ പ്യൂർട്ടോ റിക്കോയിൽ വെച്ച് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത കസിയ ലിസ് നേടി.
ബെംഗളൂരുവിൽ നിയമ വിദ്യാർഥിനിയാണ് കസിയ ലിസ് മെജോ. ജയ്പൂരിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും കൂടിയായിരുന്നു
നേരത്തെ 2025ലെ മിസ് ടീൻ ഇൻ്റർനാഷ്ണലിൽ കസിയ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു കസിയ.
ചെറിയ പ്രായം മുതൽ തന്നെ ഫാഷൻ മോഡലിങ് മത്സരങ്ങളിൽ സജീവമായി കസിയ പങ്കെടുത്തിരുന്നു. കസിയയുടെ കുടുംബം അബുദാബിയിലാണ്. പ്രാഥമിക വിദ്യാഭ്യാസം എല്ലാം അവിടെയായിരുന്നു
തൻ്റെ നിറത്തെയും സൗന്ദര്യത്തെയും കുറിച്ച് തനിക്ക് നേരത്തെ ആത്മവിശ്വാസമില്ലായിരുന്നു. ഫിൽട്ടറുകൾ ഇല്ലാത്ത ഒരു ഫോട്ടോ പോലും തൻ്റെ ഗ്യാലറിയിൽ ഉണ്ടായിരുന്നില്ല. താൻ എങ്ങനെയാണ് തൻ്റെ വ്യക്തിത്വം എങ്ങനെയാണ് എന്നുള്ള കാര്യങ്ങളിൽ തനിക്ക് ആശങ്കയായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ സ്വന്തം കഴിവുകളും വ്യക്തിത്വവും രൂപവും എന്താണെന്ന് അറിയാനും മനസ്സിലാക്കാനും തുടങ്ങിയപ്പോൾ തൻ്റെ ജീവിതം മാറി ഒരിക്കൽ കസിയ പറഞ്ഞത്.