23 August 2026
Jayadevan A M
Image Courtesy: Getty Images, PTI
കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമൊഴി. ഓണാഘോഷത്തിന്റെ തിരക്കിലാണ് മലയാളി. ഓണസദ്യയാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം
സദ്യ കഴിഞ്ഞുള്ള ബാക്കിവന്ന വിഭവങ്ങളുടെ പരിപാലനമാണ് ഒരു വെല്ലുവിളി. വിഭവങ്ങളെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് പതിവ്.
എന്നാല്‍ എല്ലാ വിഭവങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ അനുയോജ്യമല്ല. ഏതൊക്കെ വിഭവങ്ങളാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുതാത്തതെന്ന് നോക്കാം
ഇവ സാധാരണ ഊഷ്മാവിൽ എയർടൈറ്റ് ഡപ്പികളിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഈർപ്പം തട്ടുന്നതോടെ ഇവയുടെ 'ക്രിസ്പിനെസ്' നഷ്ടമാകും
ശര്‍ക്കര വരട്ടിയും ചിപ്‌സ് പോലെ തന്നെയാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഇതിന്റെ ക്രിസ്പിനെസ് നഷ്ടപ്പെടുത്തും
പപ്പടമില്ലാതെ ഒരു സദ്യ ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ കാച്ചിയ പപ്പടം ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. അതിന്റെ രുചിയെ അത് ബാധിക്കും
ഇഞ്ചിക്കറി (ഇഞ്ചിപ്പുളി / പുളിയിഞ്ചി) പുളിയും ശർക്കരയും ചേർത്ത വിഭവമായതിനാൽ സാധാരണ ഊഷ്മാവിൽ തന്നെ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കും
പായസം ഫ്രിഡ്ജില്‍ വെയ്ക്കുന്നത് അതിന്റെ സ്വഭാവിക ഘടന മാറി ഉറച്ചുപോകുന്നതിനും, രുചിവ്യത്യാസത്തിനും കാരണമായേക്കാം