15 October 2026
Prasanth Kumar
Photo Credit: OPPO
ഓപ്പോയുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലുകൾ അടങ്ങുന്ന ഓപ്പോ ഫൈൻഡ് X10 സീരീസ് ഒക്ടോബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ഓപ്പോ ഫൈൻഡ് X10 സീരീസിൽ രണ്ട് മോഡലുകൾ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ ഫൈൻഡ് X10, ഓപ്പോ ഫൈൻഡ് X10 പ്രോ മാക്സ് എന്നിവയാണവ.
ഒക്ടോബർ 22ന് ലോഞ്ച് നടക്കാനിരിക്കെ ഓപ്പോ ഫൈൻഡ് X10 സീരീസിന്റെ വില ചോർന്നു. 'Gadgets Data' എന്ന ടിപ്സ്റ്റർ ആണ് വില പുറത്തുവിട്ടത്.
ലീക്കായ വിവരങ്ങൾ പ്രകാരം ഓപ്പോ ഫൈൻഡ് X10-ന്റെ 12GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 1,29,999 രൂപയായിരിക്കും വില.
ലീക്കായ വിവരങ്ങൾ പ്രകാരം ഓപ്പോ ഫൈൻഡ് X10 പ്രോ മാക്സ് 12GB റാം + 512GB സ്റ്റോറേജ് വേരിയന്റിന് 1,59,999- 1,89,999 രൂപ ആയിരിക്കാം വില.
ഓപ്പോ ഫൈൻഡ് X10 സീരീസിന്റെ വില ഒക്ടോബർ 22ലെ ലോഞ്ചിന് ശേഷമാണ് വിവോ ഔദ്യോഗികമായി സ്ഥിരീകരിക്കുക.
ഓപ്പോ ഫൈൻഡ് X10 സീരീസിൽ 200MP ട്രിപ്പിൾ ക്യാമറ ഉണ്ടാകും എന്ന് ഓപ്പോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ഫൈൻഡ് x10 സീരീസിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഓപ്പോ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ 9 രൂപയുടെ ഒരു പ്രൊമോഷണൽ 'പ്രിവിലേജ് പാക്ക്' അവതരിപ്പിച്ചിട്ടുണ്ട്.