30 May 2025
Nithya V
Image Courtesy: Social Media
മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു.
സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ റെട്രോ നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയിലെത്തിയിരിക്കുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
നാനി നായകനായെത്തിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ പ്രധാനകഥാപാത്രങ്ങളായ 'ജെറി' സിംപ്ലി സൗത്തിലൂടെ ജെറി ഒടിടിയിലെത്തി.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മനോരമ മാക്സിൽ ലഭ്യമാണ്.
അതിഥി രവി, അനു മോഹൻ, വിനയ് ഫോർട്ട്, വിജയ് ബാബു പ്രധാനവേഷങ്ങളിലെത്തിയ 'ബിഗ് ബെൻ' Sun NXT-ലൂടെ ഒടിടിയിലെത്തി.
ശിവ അറുമുഖം രചനയും സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം നിഴാർകുടൈ ആഹാ തമിഴിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു.
റോഷൻ മാത്യു, മോഹിത് റെയ്ന, ത്രിനേത്ര ഹൽദാർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഹിന്ദി ക്രൈംത്രില്ലർ വെബ് സീരിസ് കംഖാജുര സോണി ലിവിൽ സ്ട്രീം ചെയ്യും.