03 September 2026

Sumeesh T Unneen

ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ

Photo Credit: Getty Images

ദുബായിലെ ഏറ്റവും വലിയ ആകർഷണമായ ബുർജ് ഖലീഫ സന്ദർശിക്കാൻ പോകുന്നതിന് മുൻപ് ടിക്കറ്റ് നിരക്കുകളും മറ്റ് പ്രധാന കാര്യങ്ങളും അറിഞ്ഞിരിക്കാം

ബുർജ് ഖലീഫ സന്ദർശിക്കാം

‘അറ്റ് ദി ടോപ്പ്' എന്ന് വിളിക്കുന്ന 124, 125 നിലകളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 189 ദിർഹത്തിലാണ് തുടങ്ങുന്നത്. അതായത് ഏകദേശം 4800 രൂപയിലധികം. പീക് ടൈമിൽ ഇതിൽ മാറ്റം വരും

124, 125 നിലകളിലെ ടിക്കറ്റ് നിരക്ക്

'അറ്റ് ദി ടോപ്പ് സ്കൈ' ഡെക്കിലേക്ക് 399 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് (ഏകദേശം 10200 രൂപ). ഗൈഡിൻ്റെ സേവനവും ലോഞ്ച് അക്സസും ലഘു  ഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടും

148-ാം നിലയിലെ പ്രത്യേകതകൾ

152, 153, 154 നിലകളിലെ 'ദ ലോഞ്ചിലേക്ക്' പ്രവേശിക്കാൻ ഏകദേശം 769 ദിർഹം (19800 രൂപ) നൽകണം. മികച്ച സീറ്റിംഗും പ്രീമിയം കാഴ്ചകളും ഇവിടെ ആസ്വദിക്കാം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലോഞ്ച്

കൗണ്ടറിലെ തിരക്ക് ഒഴിവാക്കാനും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാനും ബുർജ് ഖലീഫയുടെ വെബ്സൈറ്റ് വഴിയോ ആപ്പുകൾ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ലാഭകരം

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുൻപെങ്കിലും ദുബായ് മാളിലെ ബുർജ് ഖലീഫ പ്രവേശന കവാടത്തിൽ എത്തിയിരിക്കണം

നേരത്തെ എത്താൻ ശ്രദ്ധിക്കുക

ബുർജ് ഖലീഫയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്ന സമയത്ത് ടിക്കറ്റിനൊപ്പം നിങ്ങളുടെ ഒറിജിനൽ പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐ.ഡി നിർബന്ധമായും കയ്യിൽ കരുതണം

തിരിച്ചറിയൽ രേഖകൾ നിർബന്ധം

വലിയ ബാഗുകൾ മുകളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഇവ താഴെയുള്ള ലോക്കറിൽ വെക്കാം. കൂടാതെ മാന്യമായ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

ലഗേജുകളും വസ്ത്രധാരണവും