23 May 2025
TV9 MALAYALAM
Image Courtesy: Freepik
മണ്‍സൂണ്‍ കേരളത്തിലെത്താന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കി. ഈ സാഹചര്യത്തില്‍ അതിനുമുമ്പ് ചെയ്തുതീര്‍ക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം
നിങ്ങളുടെ വീടിന് ചുറ്റുമുള്ള ചെടിച്ചട്ടികൾ, ഡ്രെയിൻ പൈപ്പുകൾ, ഗട്ടറുകൾ എന്നിവയിലെ എല്ലാ മാലിന്യങ്ങളും, അവശിഷ്ടങ്ങളും നീക്കം ചെയ്യുക.
മണ്‍സൂണ്‍ കാലത്ത് വീടിനുള്ളിലേക്ക് മഴവെള്ളമെത്തുന്നത് തടയാന്‍ മേൽക്കൂരയിലെ ചോർച്ചയോ കേടുപാടുകളോ ഉണ്ടെങ്കിൽ പരിഹരിക്കുക
നിങ്ങളുടെ ഡ്രെയിനേജ് സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന തടസ്സങ്ങളൊന്നുമില്ലെന്നും ഉറപ്പാക്കുക
മഴക്കാലത്ത് കരുതേണ്ട അവശ്യസാധനങ്ങള്‍ (കുട, റെയിന്‍കോട്ട് തുടങ്ങിയവ) കൈവശമുണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കില്‍ വാങ്ങുക
മഴക്കാലത്ത് വൈദ്യുതി തടസങ്ങള്‍ സാധാരണമാണ്. ഫ്ലാഷ്‌ലൈറ്റ്, പവർ ബാങ്ക് തുടങ്ങിയവ കരുതുക. ഇന്‍വെര്‍ട്ടര്‍ പോലുള്ളവയും ഉപകാരപ്പെടും.
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ട്. വ്യക്തിശുചിത്വം പാലിക്കുക. ശുദ്ധജലം കുടിക്കുക. കൊതുക് പെരുകാനുള്ള സാധ്യതകള്‍ ഒഴിവാക്കുക
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കുക. മുന്‍കരുതലുകള്‍ സ്വീകരിക്കുക. കനത്ത മഴയുള്ള സമയത്ത് കഴിവതും യാത്രകള്‍ ഒഴിവാക്കുക