02 MAY 2025
SHIJI MK
Image Courtesy: Freepik
മൂത്രമൊഴിച്ചതിന് ശേഷം പലര്‍ക്കും ഉടനെ തന്നെ വെള്ളം കുടിക്കുന്ന ശീലമുണ്ട്. ഇത് നല്ല കാര്യമായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?
ആയുര്‍വേദം പറയുന്നത് അനുസരിച്ച് മൂത്രമൊഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുന്നത് അപകടമാണെന്നാണ്.
മൂത്രമൊഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുകയും വൃക്കകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുന്നു.
മൂത്രമൊഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കുമ്പോള്‍ അവയവങ്ങള്‍ ആവശ്യത്തിലധികം പ്രവര്‍ത്തിക്കേണ്ടതായി വരുന്നു.
ഇങ്ങനെ ചെയ്യുന്നത് വൃക്കയിലെ കല്ലുകള്‍, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കും കാരണമാകുന്നു.
മൂത്രമൊഴിച്ചതിന് ശേഷം 30 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം വെള്ളം കുടിക്കണമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.
ഇങ്ങനെ ചെയ്യുന്നത് വഴി വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും വിശ്രമിക്കാനും വീണ്ടെടുക്കാനും സാധിക്കുമെന്നും പറയുന്നു.