13  October  2026

Prasanth Kumar

മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ! 

Photo Credit: Realme

റിയൽമി തങ്ങളുടെ നമ്പർ സീരീസിൽപ്പെടുന്ന റിയൽമി 16 5ജിയുടെ വില വീണ്ടും കൂട്ടി. ഇപ്പോൾ ഒറ്റയടിക്ക് 5000 രൂപയുടെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. 

റിയൽമി 16 വില  വീണ്ടും കൂട്ടി

റിയൽമി 16 ലോഞ്ച് ചെയ്യുമ്പോൾ 8GB+128GB- 31,999 രൂപ, 8GB+256GB- 33,999 രൂപ, 12GB+256GB- 36,999 രൂപ എന്നിങ്ങനെയായിരുന്നു വില.

റിയൽമി 16 ലോഞ്ച് വില

ലോഞ്ചിന് ശേഷം പലതവണ റിയൽമി 16 5ജിക്ക് വില കൂടി. ഇപ്പോൾ ഉണ്ടായിരിക്കുന്ന വില വർധനയ്ക്ക് മുമ്പ്  36999 രൂപ, 39999 രൂപ, 42999 രൂപ എന്നിങ്ങനെയായിരുന്നു വില. 

റിയൽമി 16 വില വർധന

അ‌ടിസ്ഥാന മോഡലിന് 5000 രൂപയുടെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അ‌തിനാൽ യഥാക്രമം 41999 രൂപ, 43999 രൂപ, 47999 രൂപ എന്നിങ്ങനെയാണ് പുതിയ വില.

റിയൽമി 16 പുതിയ വില

ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 6400 ടർബോ 6nm പ്രോസസർ, Arm Mali-G57 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 2.2) സ്റ്റോറേജ്.

പ്രോസസർ

6.57 ഇഞ്ച് (2372 × 1080 പിക്സൽ) 120Hz AMOLED ഡിസ്‌പ്ലേ, 4200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളർ ഗാമറ്റ്, DT Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ. 

ഡിസ്പ്ലേ

50MP മെയിൻ ക്യാമറ (1/2.93″ Sony IMX852 സെൻസർ, f/1.8 അപ്പേർച്ചർ), 2MP മോണോക്രോം സെൻസർ (f/2.4 അപ്പേർച്ചർ), 50MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പേർച്ചർ).

ക്യാമറ

7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിംഗ് പിന്തുണ. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്. 

ബാറ്ററി