04 November 2026
Prasanth Kumar
Photo Credit: RedMagic
റെഡ്മാജിക് 12 പ്രോ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ചൈനീസ് വേരിയന്റിലെ 120W ഫാസ്റ്റ് ചാർജിങ്ങിന് പകരം, 80W ഫാസ്റ്റ് ചാർജിങ് ആണ് ആഗോള വേരിയന്റിലുള്ളത്.
6.85 ഇഞ്ച് 1.5K OLED BOE X10 ഡിസ്‌പ്ലേ, 185Hz റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്.
ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 (2nm) പ്രോസസർ. അഡ്രിനോ 850 GPU, റെഡ് കോർ R5 കോ-പ്രോസസർ.
50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS, 1/1.55″ സെൻസർ), 50MP 120-ഡിഗ്രി അൾട്രാ വൈഡ് ലെൻസ്, 16MP OmniVision ഫ്രണ്ട് ക്യാമറ.
ഡ്യുവൽ സിം (നാനോ + നാനോ), 5G NSA/SA, ഡ്യുവൽ 4G VoLTE, ഇൻ ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ.
80W ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ് എന്നിവ സഹിതം 8400mAh ബാറ്ററിയാണ് റെഡ്മാജിക് 12 പ്രോ ഗ്ലോബൽ വേരിയന്റിലുള്ളത്.
12GB+256GB അടിസ്ഥാന മോഡലിന് യുഎസിൽ $949 (ഏകദേശം 89,900 രൂപ), 16GB+512GB – $1049 (ഏകദേശം 99,370 രൂപ), 16GB+1TB – $1199 (ഏകദേശം 1,13,580 രൂപ).
ഇന്ത്യയിൽ ലഭ്യമായിട്ടില്ലെങ്കിലും ഗൾഫ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ ഫോൺ ഇപ്പോൾ എത്തിയിട്ടുണ്ട്. നവംബർ 18-ന് ആണ് ഓപ്പൺ സെയിൽ. ഇപ്പോൾ പ്രീ ബുക്ക് ചെയ്യാം.