08 November 2026
AMAL KV
Photo Credit: Social Media
റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് യുഗത്തിലേക്ക് പതിയെ പ്രവേശിക്കുകയാണ്.
റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് വാഹന സബ് ബ്രാൻഡ് ആണ് ഫ്ലയിംഗ് ഫ്‌ളീ .
ഫ്ലയിംഗ് ഫ്‌ളീ സി 6 എന്ന മോഡലിനെയാണ് കമ്പനി നിലവിൽ ലോഞ്ച് ചെയ്തിട്ടുള്ളത്.
ഫ്ലയിംഗ് ഫ്‌ളീ എന്ന 1940 കളിലെ കുഞ്ഞൻ ബൈക്കിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ഈ മോഡലിന്.
ഒറ്റ തവണ ഫുൾ ചാർജ് ചെയ്താൽ 154 കിലോ മീറ്റര്‍ റേഞ്ചാണ് വാഹനത്തിന് ലഭിക്കുക.
3.91 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ ബൈക്കിന് കരുത്തേകുന്നത്.
ഇരുപത് മുതല്‍ എണ്‍പത് വരെ (20-80) ശതമാനം ചാര്‍ജ് ചെയ്യാൻ വെറും 65 മിനിറ്റ് മതി.
പ്രീമിയം സെഗ്മെന്റില്‍ വരുന്ന ബൈക്കിന്റെ എക്സ് ഷോറൂം വില 2,79,000 രൂപ മുതലാണ് ആരംഭിക്കുന്നത്.