30 June 2025
Sarika KP
Pic Credit: Instagram
തെന്നിന്ത്യൻ സിനിമാ ലോകം കടന്ന് ഇന്ന് പാൻ ഇന്ത്യൻ താരമായി വളർന്നിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു
ബോളിവുഡിൽ സജീവമായി മാറിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജൂൺ മാസം എങ്ങനെയായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് നടി സാമന്ത പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.
തന്റെ ആഹാരരീതിയും വർക്കൗട്ടും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളും പങ്കുവച്ച് കൊണ്ടായിരുന്നു താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
ആരാധകരുടെ കണ്ണുടക്കിയത് അതിലെ ആദ്യ ചിത്രത്തിലേക്കാണ്. കീർത്തി സുരേഷിനൊപ്പം ഉച്ചഭക്ഷണം ആസ്വദിക്കുന്ന സാമന്തെയെയാണ് കാണുന്നത് .
ചിത്രത്തിൽ, ഒരു പുഡ്ഡിംഗ് പോലെ തോന്നിക്കുന്ന ഒരു വിഭവത്തിനരികിൽ, കീർത്തിയെ കെട്ടിപ്പിടിക്കുന്ന സാമന്തയെയാണ് കാണാൻ പറ്റുന്നത്
"ഉച്ചഭക്ഷണത്തിന് ഇരുന്നു, സൂര്യാസ്തമയ സമയത്ത് എഴുന്നേറ്റു. എന്ന് കുറിച്ചു കൊണ്ടാണ് സാമന്ത ചിത്രം പങ്കുവച്ചത്.
ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ ആകാംഷയിലാണ് ആരാധകർ, രണ്ട് താരങ്ങളോടുള്ള സ്നേഹം കമന്റ് ബോക്സിൽ ആരാധകർ രേഖപ്പെടുത്തി.