28 October 2026
Prasanth Kumar
Photo Credit: Samsung
സാംസങ് ഗാലക്സി A08 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒരു എൻട്രി-ലെവൽ സ്മാർട്ട്‌ഫോണാണിത്. എന്നാൽ വില അൽപ്പം ഞെട്ടിക്കുന്നതും.
6.7 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-U LCD സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ.
ഒക്ടാ കോർ മീഡിയടെക് ഹീലിയോ G99+ 6nm പ്രോസസർ. Arm Mali-G57 MC2 GPU, 4GB LPDDR5 റാം, 128GB UFS 2.2 സ്റ്റോറേജ്.
50MP പിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്‌ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ).
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി A08 മോഡലിൽ സാംസങ് നൽകിയിരിക്കുന്നത്.
ഇതൊരു 4ജി ഫോൺ ആണ്, ഡ്യുവൽ 4G VoLTE കണക്ടിവിറ്റിയാണ് ഇതിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഇതിലുണ്ട്.
ഗാലക്സി A08 4GB + 64GB വേരിയന്റിന് 18,499 രൂപയാണ് വില. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടിയിട്ടുണ്ടെങ്കിലും 4ജി ഫോണിന് ഇതൽപ്പം കത്തി വിലയാണ്.
ഡാർക്ക് ബ്ലൂ, സിൽവർ, ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ സൗകര്യം ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.
സാംസങ് വെബ്സൈറ്റ്, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, അംഗീകൃത പാർട്നർ റീട്ടെയിലർമാർ എന്നിവ വഴി ഇത് വാങ്ങാം.