24 October 2026
Prasanth Kumar
Photo Credit: Xiaomi
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ റെഡ്മി 17 5ജി ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും.
റെഡ്മി 17C 5ജി 4GB + 128GB വേരിയന്റ് 20,999 രൂപ വിലയിലും 6GB + 128GB വേരിയന്റ് 22,999 രൂപ വിലയിലും ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടിന്റെ ഭാഗമായി റെഡ്മി 17c 5ജി വേരിയന്റുകൾക്ക് ക്യാഷ് ബാക്ക് ഓഫർ ലഭ്യമാണ് എന്ന് ആമസോൺ ടീസറിൽ വ്യക്തമാക്കിയിട്ടുണ്ട്.
6.9 ഇഞ്ച് (1600 x 720 പിക്സൽ) HD+ ഡിസ്‌പ്ലേ ആണ് റെഡ്മി 17C 5ജിയിൽ ഉള്ളത്. TÜV Rheinland ലോ ബ്ലൂ ലൈറ്റ് & ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷൻ ഇതിനുണ്ട്.
ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 6300 6nm പ്രൊസസർ. ആം മാലി G57 MC2 GPU, 4GB/6GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്) അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി നോച്ചിനുള്ളിൽ 8MP ഫ്രണ്ട് ക്യാമറയും (f/2.0) ഉണ്ട്.
6000mAh ബാറ്ററിയാണ് ഈ റെഡ്മി ഫോണിലുള്ളത്. ഇത് 33W ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർഡ് ചാർജിംഗ് സഹിതം എത്തുന്നു.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിംഗ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, Dual 4G VoLTE.