22 October 2026
Prasanth Kumar
Photo Credit: Flipkart
സാംസങ് ഇന്ത്യയിൽ തങ്ങളുടെ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയതായി 'ഗാലക്സി F70 5G' ലോഞ്ച് ചെയ്തു.
സാംസങ് ഗാലക്സി F70 5ജിയുടെ 4GB + 128GB മോഡലിന് 19,999 രൂപയും, 6GB + 128GB മോഡലിന് 22,999 രൂപയുമാണ് വില.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെ, 17,999 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഇത് വാങ്ങാൻ ലഭ്യമാണ്.
6.7 ഇഞ്ച് (1080×2340 പിക്സൽ) FHD+ Infinity-U സൂപ്പർ AMOLED ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ടാകോർ എക്സിനോസ് 1330 5nm പ്രോസസർ ഇതിലുണ്ട്. ഒപ്പം Mali-G68 MP2 GPU, 4GB / 6GB റാം, 128GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്.
50MP മെയിൻ ക്യാമറ (F1.8, AF), 5MP അൾട്രാ-വൈഡ് ക്യാമറ (F2.2), 2MP മാക്രോ ക്യാമറ (F2.2), LED ഫ്ലാഷ്, 13MP ഫ്രണ്ട് ക്യാമറ (F2.0).
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി f70 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
IP54 റേറ്റിംഗ്, സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (nano + nano / microSD), 5G, ഡ്യുവൽ 4G VoLTE, One UI 7.0.
'ലൈലാക് ബ്ലിസ്', 'ബ്ലിസ് ബ്ലാക്ക്' എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി f70 5ജി ലഭ്യമാണ്.